ആറ് മാസം കൊണ്ട് ഞാന്‍ തീര്‍ന്നു കിട്ടുമെന്ന് കരുതിയവരുണ്ട്, എന്റെ കൈയില്‍ നിന്ന് പൈസ മേടിച്ചവരൊക്കെ കരുതുന്നത് അങ്ങനെയാണ്: കൊല്ലം തുളസി

തനിക്ക് കാന്‍സറാണെന്നറിഞ്ഞ സമയത്ത് ജീവിതത്തില്‍ പലരുടെയും യഥാര്‍ത്ഥ മുഖം കാണാനായെന്ന് നടന്‍ കൊല്ലം തുളസി. ആ സമയത്തായിരുന്നു തന്നെ ഉപേക്ഷിച്ച് ഭാര്യ ഇറങ്ങിപ്പോയതെന്നും ബന്ധുക്കള്‍ അകന്നതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

കൊല്ലം തുളസിയുടെ വാക്കുകള്‍
ദാമ്പത്യ ജീവിതത്തില്‍ തുടക്കം മുതല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞാന്‍ അഭിനയിക്കുന്നതിനോടൊന്നും ഭാര്യയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. കന്മഴ പെയ്തപ്പോള്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. ആ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ശരീരത്തില്‍ ഒരു തടിപ്പ് ഞാന്‍ തിരിച്ചറിഞ്ഞത്. അത് കണ്ടപ്പോള്‍ അത് കാന്‍സറാണെന്നാണ് തോന്നിയത്. നാലാമത്തെ സ്റ്റേജായിരുന്നു.’

‘കേട്ടപ്പോള്‍ തളര്‍ന്നുപോയി. സിനിമയും സീരിയലുകളുമൊക്കെ ചെയ്തിരുന്ന സമയമായിരുന്നു അത്. ആദ്യം പേടിച്ചെങ്കിലും പിന്നീടൊരു ധൈര്യം വന്നു. കീമോ ഒക്കെ ചെയ്തെങ്കിലും എനിക്ക് മുടിയൊന്നും പോയിരുന്നില്ല. ഇപ്പോള്‍ ഞാന്‍ ക്യാന്‍സറില്‍ നിന്നും മുക്തനായി. എങ്കിലും ചെക്കപ്പ് ചെയ്യുന്നുണ്ട്. 21 ദിവസം ഇടവിട്ടുള്ള 6 കീമോയായിരുന്നു ചികിത്സ. ആറ് മാസം കൊണ്ട് ഞാന്‍ തീര്‍ന്നുകിട്ടുമെന്ന് കരുതിയവരുമുണ്ടായിരുന്നു. എന്റെ കൈയ്യില്‍ നിന്ന് പൈസ മേടിച്ചവരൊക്കെ അങ്ങനെയാണ് കരുതുന്നത് ഇപ്പോഴും. അയാള്‍ തട്ടിപ്പോവുമെടോ… കുറച്ച് കഴിഞ്ഞ് കൊടുത്താല്‍ മതി എന്ന് ചിലരൊക്കെ പറയുന്നത് ഞാന്‍ കേട്ടിരുന്നു.’

Latest Stories

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ