അയാളൊരു ചാരിറ്റി തട്ടിപ്പുവീരനാണ് എന്ന് ഇഷ്ടതാരങ്ങള്‍ സ്‌ക്രീനില്‍ വെച്ച് കാച്ചുന്നു, പക്ഷേ ; കഥ അവിടെയാണ് ആരംഭിച്ചതെന്ന് കിടിലം ഫിറോസ്

മിനിസ്‌ക്രീനിലെ ജനപ്രിയ ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണില്‍ മത്സരിക്കാനെത്തി ശ്രദ്ധ നേടിയയാളാണ് ആര്‍.ജെ കിടിലം ഫിറോസ്. ബിഗ് ബോസില്‍ ഉണ്ടായിരുന്ന സമയത്ത് അദ്ദേഹത്തെ കുറിച്ച് മറ്റ് പല മത്സരാര്‍ഥികളും വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചത് ഏറെ ചര്‍ച്ചയായിരുന്നതുമാണ്. ഇപ്പോഴിതാ വോയിസ് ഓഫ് കിടിലം എന്ന പേരില്‍ തന്റെ ആരാധകര്‍ ചേര്‍ന്ന് രൂപീകരിച്ച ചാരിറ്റി ഓര്‍ഗനൈസേഷനെ കുറിച്ച് ഒരു ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഫിറോസ്.

”സീന്‍ 1- ഒരാള്‍ ഒരു ടിവി ഷോയില്‍ പോകുന്നു .അയാളെ സപ്പോര്‍ട്ട് ചെയ്യാന്‍ കുറെയേറെപ്പേര്‍ വന്നു ചേരുന്നു .

സീന്‍ 2- അഹങ്കാരിയായ ,വീരവാദക്കാരനായ ,ഒരു ജോലിയും ചെയ്യാതെ ചുമ്മാ വിശ്രമിക്കുന്ന ,ഇഷ്ട താരങ്ങളെ പുകഴ്ത്താത്ത , അച്ചടി ഭാഷ സംസാരിക്കുന്ന അയാളെ വെറുക്കുന്ന ഒരുപാടു പേര്‍ സൃഷ്ടിക്കപ്പെടുന്നു.

സീന്‍ 3- അയാളൊരു ചാരിറ്റി തട്ടിപ്പു വീരനാണ് എന്ന് ഇഷ്ട താരങ്ങള്‍ സ്‌ക്രീനില്‍ വച്ച് കാച്ചുന്നു .അയാള്‍ക്കെതിരെ നില്‍ക്കുന്ന ,മറ്റു കുറേ പ്രിയതാരങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ അയാളെ സപ്പോര്‍ട് ചെയ്തുനില്‍ക്കുന്ന കൂട്ടായ്മയെ ചന്നം പിന്നം കളിയാക്കുന്നു. കുടുംബാംഗങ്ങളെ പോലും കടന്നാക്രമിക്കുന്നു.

ക്ലൈമാക്‌സ് – അയാളോടൊപ്പം നിന്ന് ,അയാള്‍ക്കായി തെറിവിളി കേട്ട , അധിക്ഷേപിക്കപ്പെട്ട , കരഞ്ഞ , മനസ് മരവിച്ചുപോയ ഒരു കൂട്ടം ചെറുപ്പക്കാര്‍ VOICE OF KIDILAM എന്നൊരു ചാരിറ്റി ഓര്‍ഗനൈസേഷന്‍ രൂപീകരിക്കുന്നു VOK-ന്റെ വാക്ക് എന്ന മുദ്രാവാക്യത്തെ അത് ചേര്‍ത്ത് പിടിക്കുന്നു !വൃദ്ധ സദനങ്ങളില്‍ ഭക്ഷണം വിളമ്പുന്നു ! കഴിഞ്ഞില്ല , ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു കൊച്ചു ഭൂമികയില്‍ ജോസച്ചന്‍ എന്ന വലിയ മനുഷ്യന്‍ കാലങ്ങളായി വളര്‍ത്തുന്ന എച്ച്‌ഐവി ബാധിച്ച മിടുക്കരും മിടുക്കികളുമായ 44 മക്കളുടെ വിദ്യാഭ്യാസം VOK എന്ന കൂട്ടായ്മ ഏറ്റെടുക്കുന്നു !

അവഹേളിച്ചവരുടെ മുഖത്ത് നോക്കി ആ 44 എച്ച്‌ഐവി പോസിറ്റീവ് ആയ മക്കള്‍ നിഷ്‌കളങ്കമായി ചിരിക്കുന്നു ! ഒപ്പം താനെ സേര്‍ന്ത ഈ കൂട്ടവും അത്രമേല്‍ പ്രിയപ്പെട്ട കൂടെപ്പിറപ്പുകളെ, എത്രയോ ചാരിതാര്‍ഥ്യത്തോടെയാണ് ഞാനാ വേദിയില്‍ നിന്നത് എന്നറിയുമോ ? ആ നാല്പതിനാല് മക്കളുടെ വിദ്യാഭ്യാസ സഹായം ആദ്യം നല്‍കി ഉത്ഘാടനം ചെയ്തത് എന്റെ കുഞ്ഞു മാലാഖ കുഞ്ഞുങ്ങളാണ് എന്നതുകൊണ്ട് മാത്രമല്ല . ഇത്രമേല്‍ അക്രമിക്കപ്പെട്ടിട്ടും നിങ്ങള്‍ പ്രവര്‍ത്തികമാക്കിയ ഈ നന്മ കണ്ടിട്ടാണ് !

സ്‌നേഹം മാത്രം നിറഞ്ഞ കുറേ മനുഷ്യര്‍, ഇഷ്ടം മാത്രം നിറഞ്ഞ കുറേ കുരുന്നുകളുടെ വിദ്യാഭ്യാസത്തെ ഏറ്റെടുത്തിരിക്കുന്നു ഒരു ടിവി ഷോ അതിന്റെ വഴിക്കു പോയിട്ടും പോകാതെ എനിക്കൊപ്പം സഞ്ചരിച്ച ഒരു ജനത ഒരു ലക്ഷം രൂപയോളം വരുന്ന പഠനോപകരണങ്ങളാണ് നമുക്കവിടെ എത്തിച്ചു നല്‍കാനായത് ഒരുപാട് അഭിമാനം VOK യുടെ ഓരോ അംഗങ്ങളോടും. അന്നുപറഞ്ഞത് ആവര്‍ത്തിക്കുന്നു . മരിക്കുവോളം നമ്മള്‍ ഒരുമിച്ചുണ്ടാകും . എനിക്ക് നിങ്ങളും നിങ്ങള്‍ക്ക് ഞാനും എന്ന നിലയിലല്ല ! നിങ്ങള്‍ക്കൊപ്പം ഞാനും ഒരുമിച്ചു സമൂഹത്തോടൊപ്പം എന്ന നിലയില്‍ ഇനിയുമിനിയും ഒരുപാടൊരുപാട് നന്മകള്‍ ചെയ്യാന്‍ ! ഒറ്റക്കെട്ടായി നമ്മള്‍ ! VOK-! അത്രമേല്‍ ഇഷ്ടം ,ബഹുമാനം നിങ്ങളോട് പരക്കട്ടെ പ്രകാശം”, കിടിലം ഫിറോസ് കുറിച്ചിരിക്കുകയാണ്.

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ