'മുട്ടയും തക്കാളിയും കല്ലും ഏത് സമയത്തും നിങ്ങള്‍ക്ക് നേരെ വരാം'; രശ്മിക- ഋഷഭ് ഷെട്ടി വിവാദത്തില്‍ കിച്ച സുദീപ്

‘കാന്താര’ സിനിമ താന്‍ കണ്ടില്ലെന്ന് പ്രതികരിച്ചതോടെ നടി രശ്മിക മന്ദാനയ്‌ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഋഷഭ് ഷെട്ടിയും രശ്മികയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വരെ ആരാധകരും മാധ്യമങ്ങളും ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ പിന്നീട് താന്‍ കാന്താര കണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ക്ക് സന്ദേശം അയച്ചുവെന്നും പറഞ്ഞപ്പോള്‍ ആ വിവാദം അവസാനിച്ചു.

സിനിമയില്‍ ഉണ്ടാകുന്ന ഇത്തരം വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് കന്നഡയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ കിച്ച സുദീപ്. ഋഷഭ് ഷെട്ടിയും രശ്മികയും തമ്മിലുണ്ടായ വിവാദത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് കിച്ച സുദീപ് പ്രതികരിച്ചത്.

 ഒരു പത്ത് പതിനഞ്ച് വര്‍ഷം പിന്നോട്ട് പോയി നോക്കിയാല്‍ വാര്‍ത്താ ചാനലുകള്‍ അന്ന് ഞങ്ങളെ അഭിമുഖം നടത്താന്‍ വന്നു. അതെല്ലാം അക്കാലത്ത് വളരെ പുതിയതായിരുന്നു. അതിനപ്പുറം ഡോ. രാജ്കുമാര്‍ സാറിന്റെ (പഴയകാല കന്നട സൂപ്പര്‍താരം) കാലത്തേക്ക് നോക്കിയാല്‍ ദൂരദര്‍ശനും പേപ്പറുകളുമല്ലാതെ മറ്റൊന്നും അവിടെ ഉണ്ടായിരുന്നില്ല.

അതിനാല്‍ മാധ്യമങ്ങളും മറ്റും ഉണ്ടായതിനാല്‍ വിവാദം എന്ന് പറയാന്‍ പറ്റില്ല. മാധ്യമ വാര്‍ത്തകള്‍ കാരണം എല്ലാം തെറ്റാണ് എന്ന് പറയുന്നതും ശരിയല്ല. വിവാദങ്ങള്‍ ഒക്കെ അങ്ങനെ തന്നെയായിരിക്കും. നിങ്ങള്‍ക്ക് മാത്രം ലോകത്തെ മാറ്റാന്‍ കഴിയുമോ?

ഇത്തരം വിവാദങ്ങള്‍ കൈകാര്യം ചെയ്യാന്‍ നമ്മള്‍ പഠിക്കണം. ഇത് അതിജീവിച്ച് എപ്പോഴും മുന്നോട്ട് പോകണം. നിങ്ങള്‍ ഒരു സെലിബ്രിറ്റി ആണെങ്കില്‍ എപ്പോഴും മാലകള്‍ തന്നെ കിട്ടിയെന്ന് വരില്ല. മുട്ടയും തക്കാളിയും കല്ലും ഏത് സമയത്തും നിങ്ങള്‍ക്ക് നേരെ വരാം എന്നാണ് കിച്ച സുദീപ് പറയുന്നത്.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ