സിനിമയ്ക്ക് വേണ്ടി സര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി ചോദിച്ചു, അദ്ദേഹത്തിന് വലിയ കാഴ്ചപ്പാടുണ്ട്: യാഷ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ വിരുന്നില്‍ പങ്കെടുത്ത് കന്നഡ താരങ്ങളായ യാഷും ഋഷഭ് ഷെട്ടിയും. സിനിമാ മേഖലയിലെ പ്രധാനമന്ത്രിയുടെ അറിവില്‍ ആകൃഷ്ഠനായെന്നും, സിനിമാ വ്യവസായത്തെ ‘സോഫ്റ്റ് പവര്‍’ എന്ന് പ്രധാമന്ത്രി പരാമര്‍ശിച്ചതായും യാഷ് പറഞ്ഞു.

”വളരെ സന്തോഷം തോന്നി. അദ്ദേഹം ഞങ്ങള്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കുകയും സിനിമാ വ്യവസായത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ഒരു വ്യവസായം എന്ന നിലയില്‍ സിനിമയ്ക്ക് വേണ്ടി സര്‍ക്കാരിന് എന്തൊക്കെ ചെയ്യാന്‍ കഴിയും, എന്താണ് ഞങ്ങള്‍ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്നൊക്കെ അദ്ദേഹം ചോദിച്ചു.”

”സിനിമാ വ്യവസായത്തിന്റെ സൂഷ്മമായ വിശദാശങ്ങളെ കുറിച്ചും നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതിനെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അറിവ് എന്നെ ആകര്‍ഷിച്ചു. സിനിമയെ ഒരു അനുനയ സമീപനമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സിനിമാ വ്യവസായത്തെ കുറിച്ച് അദ്ദേഹത്തിന് വലിയ കാഴ്ചപ്പാടുണ്ട്. ഞങ്ങളുടെ സിനിമകളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.”

”അതൊരു അത്ഭുതകരമായ അനുഭവമായിരുന്നു. എപ്പോഴത്തെയും പോലെ തന്നെ നമ്മുടെ പ്രധാനമന്ത്രി വളരെ പ്രചോദനമായി” എന്നാണ് യാഷ് എഎന്‍ഐയോട് പ്രതികരിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദര്‍ശനമായ എയ്‌റോ ഇന്ത്യ 2023 ഉദ്ഘാടനം ചെയ്യാനായി ബെംഗളൂരു യെലഹങ്ക വ്യോമതാവളത്തില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി.

രാജ്ഭവനില്‍ ഒരുക്കിയ വിരുന്നില്‍ അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ ഭാര്യ അശ്വിനി രാജ്കുമാറും പ്രധാനമന്ത്രിയെക്കാണാന്‍ എത്തിയിരുന്നു. ഇവര്‍ക്ക് പുറമെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരും ചില കായിക താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും വിരുന്നിനെത്തിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ