അണ്ണൻ പുക വലിക്കുന്നതായി അഭിനയിച്ചിട്ട് പോലും കുറെ കാലമായിരുന്നു, പക്ഷേ 'റോളക്സ്' അതെല്ലാം ബ്രേക്ക് ചെയ്തു: കാർത്തി

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട കഥാപാത്രമായിരുന്നു സൂര്യ അവതരിപ്പിച്ച ‘റോളക്സ്’ . ലോകേഷ് കനകരാജിന്റെ നാലാമത്തെ സിനിമയായ ‘വിക്രം’ എന്ന ചിത്രത്തിലായിരുന്നു തെന്നിന്ത്യൻ സിനിമ ലോകം ഏറ്റവും കൂടുതൽ ആഘോഷിച്ച റോളക്സ് കഥാപാത്രം.

വിക്രം സിനിമയിൽ കാർത്തി നായകനായ തന്റെ മുൻ ചിത്രം ‘കൈതി’യിലെ ഒരുപാട് റഫറൻസുകൾ ലോകേഷ് ഉപയോഗിച്ചിട്ടുണ്ട്. അത്തരത്തിൽ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ഒരു കാമിയോ റോൾ ആയിരുന്നു സൂര്യയുടെ റോളക്സ്.

ഇപ്പോഴിതാ റോളക്സ് കഥാപാത്രത്തെ പറ്റി പറയുകയാണ് കാർത്തി.
കാർത്തി നായകനായെത്തിയ ‘കൈതി’യിലെ ദില്ലി എന്ന കഥാപാത്രവും പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഘോഷിച്ച കഥാപാത്രമായിരുന്നു.

“എനിക്ക് ശരിക്കും ഷോക്കിങ് തന്നെ ആയിരുന്നു റോളെക്‌സ്‌. ഒരുപാട് നാളായി ഒരു വില്ലൻ കഥാപാത്രം ചെയ്യണം എന്ന് ആഗ്രഹമുണ്ട് എന്ന് അണ്ണൻ പറയുമായിരുന്നു. അത് കമൽ സാറിന് വേണ്ടി ആവുമ്പോൾ കൂടുതൽ സന്തോഷം എന്നായിരുന്നു അണ്ണൻ പറഞ്ഞത്. കമൽ സാറിനോടുള്ള സ്നേഹവും ബഹുമാനവും കാണിക്കാനുള്ള ഒരു അവസരമായിട്ടു കൂടിയാവണം അണ്ണൻ അതിനെ എടുത്തത്. പക്ഷെ അത് ഇത്രത്തോളം വലിയ ഹിറ്റ് ആവുമെന്ന് ആരും പ്രതീക്ഷിച്ചില്ല. വളരെ ചുരുങ്ങിയ സമയമേ ഉണ്ടായിരുന്നുള്ളു എങ്കിലും അണ്ണൻ ഞെട്ടിച്ചു.

അണ്ണൻ സ്‌ക്രീനിൽ പുക വലിക്കുന്നതായി അഭിനയിക്കുക പോലും ചെയ്തിട്ട് കുറെ നാളായിരുന്നു. ഒറ്റദിവസം കൊണ്ട് എല്ലാം ഒരുമിച്ച് ബ്രേക്ക് ചെയ്യുന്ന കഥാപാത്രം ആയിരുന്നു റോളെക്‌സ്‌. എനിക്ക് ചെയ്യണം എന്ന് തോന്നി, ട്രൈ ചെയ്തു എന്നായിരുന്നു അണ്ണന്റെ മറുപടി. അത് വരെയും ഞാൻ അത് കണ്ടിരുന്നില്ല. സ്‌ക്രീനിൽ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്നപ്പാ ഈ ചെയ്തു വച്ചിരിക്കുന്നത് എന്ന് തോന്നിപ്പോയി.

ടെറർ ആയിരുന്നു, ചുരുങ്ങിയ സമയം കൊണ്ട് ഇത്ര വലിയൊരു ഇമ്പാക്ട് ഉണ്ടാക്കാൻ എങ്ങിനെ സാധിക്കുന്നു എന്നതിശയിച്ചു പോയി. വന്നതും നിന്നതും സംസാരിച്ചതുമെല്ലാം ഭീകരമായിരുന്നു. എനിക്ക് അത് കണ്ടപ്പോൾ ആദ്യം തോന്നിയത് അണ്ണൻ ആണ് ആ കഥാപാത്രമായി വരുന്നത് എന്ന് എനിക്ക് അറിയാതെ കണ്ടാ മതിയാരുന്നു എന്നാണ്. അണ്ണൻ ആണെന്ന് അറിയാതെ അത് കണ്ടിട്ട് പെട്ടെന്ന് അണ്ണനെ കണ്ടാൽ ഉണ്ടാവുന്ന ഇമ്പാക്ട് എന്തായിരുന്നേനെ. ബാക്കിയുള്ള സിനിമാ പ്രേക്ഷകർക്ക് എല്ലാവർക്കും കിട്ടിയത് അതാണ്. അത് എനിക്ക് കിട്ടാതെ പോയല്ലോ എന്ന വിഷമമായിരുന്നു എനിക്ക്” എന്നാണ് ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ കാർത്തി പറഞ്ഞത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ