ജോണ്‍പോളിനെ സഹായിക്കാന്‍ ആരും വന്നില്ല, ഫയര്‍ഫോഴ്‌സിന്റെ സഹായം തേടിയിട്ടും ലഭിച്ചില്ല: കൈലാഷ്

തിരക്കഥാകൃത്ത് ജോണ്‍പോളിനുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ കൈലാഷ്. ബെഡ്ഡില്‍ നിന്ന് താഴെവീണ ആരും എത്തിയില്ലെന്നും ഫയര്‍ഫോഴ്‌സിന്റെ സഹായം തേടിയിട്ടും ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാതൃഭൂമി ന്യൂസുമായുള്ള അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തല്‍.

‘കട്ടിലില്‍ എഴുന്നേറ്റിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ബെഡ് പുറകോട്ടുപോയതായിരുന്നു. പക്ഷേ സാര്‍ സംസാരിക്കുന്നുണ്ടായിരുന്നു. നടുവിന് പ്രശ്‌നമുള്ളതുകൊണ്ട് തന്നെ പൊക്കാന്‍ ശ്രമിക്കരുതെന്ന് സാര്‍ പറഞ്ഞു. ഒരു സ്‌ട്രെച്ചര്‍ കിട്ടിയാല്‍ നന്നാവുമെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്. അങ്ങനെ ആംബുലന്‍സിനായി വിളിച്ചു. ആശുപത്രിയിലേക്ക് മാറ്റുന്നതിനാണ് അവര്‍ക്ക് എത്താന്‍ സാധിക്കുകയെന്നാണ് മറുപടി കിട്ടിയത്. പിന്നെ ഫയര്‍ ഫോഴ്‌സിനെ വിളിച്ച് കാര്യം പറഞ്ഞു. അവര്‍ പറഞ്ഞത് ആംബുലന്‍സ് വിളിക്കാനും വൈദ്യസഹായമാണ് അവിടെ ആവശ്യമെന്നുമാണ്’. കൈലാഷ് പറഞ്ഞു.

സാറിന്റെ ഭാര്യ മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. അവര്‍ ആകെ ഭയന്നിരുന്നു. പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടു. പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വന്നു. സാറിനെ പൊക്കിയെടുക്കാന്‍ സാധിക്കില്ലെന്ന് കണ്ടപ്പോള്‍ത്തന്നെ അവര്‍ക്ക് മനസിലായി.

രാവിലെ പത്ത് പത്തരയായപ്പോഴാണ് സാര്‍ വീഴുന്നത്. പോലീസ് എത്തുമ്പോള്‍ ഉച്ചയ്ക്ക് 12 മണി കഴിഞ്ഞിരുന്നു. അത്രയും സമയം അദ്ദേഹം വെറും നിലത്ത് ഇരിക്കുകയായിരുന്നു. പോലീസും ആംബുലന്‍സിനായി വിളിച്ചപ്പോഴും നേരത്തേ ലഭിച്ച മറുപടി തന്നെയായിരുന്നു. ഒടുവില്‍ കുറേ നേരം കാത്തിരുന്നശേഷം മെഡിക്കല്‍ സെന്ററില്‍ നിന്ന് ഒരു ആംബുലന്‍സ് വന്നിട്ടാണ് സ്‌ട്രെച്ചര്‍ കിട്ടിയത്.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല