മുംബൈയിലേക്ക് മാറാന്‍ കാരണമായത് സൂര്യയുടെ വീട്ടിലെ വഴക്കോ? ഒടുവില്‍ മറുപടിയുമായി ജ്യോതിക

കുടുംബത്തോടെ മുംബൈയിലേക്ക് മാറിയതിനെ കുറിച്ച് സംസാരിച്ച് നടി ജ്യോതിക. വീട്ടിലെ വഴക്കു കാരണമാണോ മുംബൈയിലേക്ക് താമസം മാറിയത് എന്ന ചോദ്യത്തോടായിരുന്നു ജ്യോതിക പ്രതികരിച്ചത്. സൂര്യയുടെ കുടുംബത്തിലുള്ള അസ്വാരസ്യങ്ങള്‍ കാരണമാണ് ജ്യോതികയും മക്കളും മുംബൈയിലേക്ക് മാറിയതെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു.

കൂട്ടുകുടുംബമായാണ് സൂര്യയും കാര്‍ത്തിയും ചെന്നൈയില്‍ കഴിഞ്ഞിരുന്നത്. കോവിഡ് കാലത്ത് അച്ഛനും അമ്മയ്ക്കും രോഗം വന്നപ്പോള്‍ പോകാന്‍ പറ്റിയില്ല, തുടര്‍ന്ന് അവര്‍ക്കൊപ്പം പോയി നില്‍ക്കണമെന്ന് തോന്നിയപ്പോള്‍ അവിടെ പോയി നില്‍ക്കുകയായിരുന്നു എന്നാണ് ജ്യോതിക പറയുന്നത്.

”കോവിഡ് സമയത്ത് എന്റെ അച്ഛനും അമ്മയ്ക്കും രണ്ട് മൂന്ന് തവണ കോവിഡ് വന്നു. ആ സമയത്ത് എനിക്ക് പോകാന്‍ പറ്റിയില്ല, കാരണം അന്ന് വിമാനമൊക്കെ റദ്ദ് ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് ഞാന്‍ ചെന്നൈയില്‍ എത്തിയിട്ട് 25-27 വര്‍ഷമായി.”

”അവരെ നഷ്ടപ്പെടുമോ, അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ പറ്റിയ സമയം മിസ് ആവുമോ എന്നൊക്കെ പേടി തോന്നി. അവര്‍ക്കൊപ്പം നില്‍ക്കണം എന്ന് തോന്നി. അങ്ങനെ കുറച്ച് സമയത്തേക്ക് അവിടെ പോയി നില്‍ക്കാനുള്ള തീരുമാനം എടുത്തു. ഇതൊരു താത്ക്കാലിക മാറ്റം മാത്രമാണ്.”

”കുട്ടികളുടെ സ്‌കൂള്‍ ഒക്കെ ശരിയായി വന്നു. പിന്നെ അവിടെയും ഞങ്ങള്‍ക്ക് വീടുണ്ട്. സൂര്യ വളരെ പിന്തുണ നല്‍കുന്ന ഭര്‍ത്താവാണ്. ഞാന്‍ സന്തോഷമായി ഇരിക്കണം. കുട്ടികളുടെ കാര്യങ്ങള്‍ എല്ലാം നന്നായി നടക്കണം, അങ്ങനെ ഒക്കെ വിചാരിക്കുന്ന ഒരാളാണ്.”

”സൂര്യയുടെ അമ്മയും ഞാനും വളരെ ക്ലോസ് ആണ്. ഞങ്ങളിപ്പോള്‍ പരസ്പരം നന്നായി മിസ് ചെയ്യുന്നുണ്ട്. ദീപാവലി ഒക്കെ ഒന്നിച്ചാണ് ആഘോഷിച്ചത്. മുംബൈയില്‍ എന്റെ വീട്ടുകാര്‍ ഓരോരുത്തര്‍ക്കും അവരവരുടെ പ്ലാന്‍സ് ഉണ്ടായിരുന്നു. അപ്പോള്‍ ചെന്നൈയില്‍ വിളിച്ച് ”അമ്മേ, ഞാന്‍ അങ്ങോട്ട് വരാം” എന്ന് പറയുകയായിരുന്നു” എന്നാണ് ജ്യോതിക പറയുന്നത്.

Latest Stories

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

400 സീറ്റിന്റെ വമ്പ് കഥകള്‍ കഴിഞ്ഞു; തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നേറുന്തോറും മോദിക്കും എന്‍ഡിഎയ്ക്കുമെതിരായി കാറ്റ് വീശുന്നു; ആഞ്ഞടിച്ച് തോമസ് ഐസക്ക്

ജാക്കി, ജഗ്ഗു എന്നൊന്നും എന്നെ ആരും വിളിക്കരുത്, അശ്ലീലചിത്രങ്ങളില്‍ അടക്കം തന്റെ ശബ്ദം..; ജാക്കി ഷ്രോഫ് കോടതിയില്‍

ഇന്ത്യ കാത്തിരുന്ന സൂര്യകുമാർ യാദവ് മോഡൽ താരത്തെ ലീഗിൽ ഞാൻ കണ്ടു, ആ ചെക്കൻ ഇനി ഇന്ത്യക്കായി കളിക്കും: ആകാശ് ചോപ്ര

എംപി ബഷീര്‍ എഡിറ്റര്‍, ഹര്‍ഷനും സനീഷും ന്യൂസ് ഡയറക്ടര്‍മാര്‍; അജിത്ത് കുമാര്‍ സിഇഒ; വാര്‍ത്ത യുദ്ധത്തിലേക്ക് പുതിയൊരു ചാനല്‍ കൂടി; ഈ മാസം മുതല്‍ സംപ്രേഷണം

ജൂൺ 4ന് ഇൻഡ്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ; യുപിയിൽ 79 സീറ്റുകൾ നേടുമെന്ന് അഖിലേഷ് യാദവ്‌

IPL 2024: എബി ഡിവില്ലിയേഴ്സിനോട് സാമ്യത ഉള്ള ഒരു താരത്തെ ഞാൻ കണ്ടു, അവൻ ഭാവിയിൽ കിടിലൻ താരമാകും: അമ്പാട്ടി റായിഡു

നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍

50 എല്‍ഐസി പോളിസി, 6.7 കിലോ സ്വര്‍ണവും വജ്രാഭരണങ്ങളും.. 17 കോടി രൂപ കടവും; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ

സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ