സ്ഫടികം മഹാസംഭവമാണെന്ന് കരുതുന്ന ഭദ്രന്‍ സാറിനോട് സഹതാപം, ഇനിയെങ്കിലും ലാലേട്ടന്റെ പഴയകാല ഗോഷ്ടികള്‍ക്ക് പുനര്‍ജ്ജന്മം നല്‍കരുതെന്ന് സംവിധായകന്‍

സ്ഫടികത്തിനെതിരെ രംഗത്ത് വന്ന്  സംവിധായകനും അദ്ധ്യാപകനുമായ ജോണ്‍ ഡിറ്റോ. സ്ഫടികം എന്ന സിനിമ ഒരു മഹാസംഭവമാണെന്ന് ഇപ്പോഴും കരുതുന്ന ഭദ്രന്‍ സാറിനോട് സഹതപിക്കുകയേ നിവൃത്തിയുള്ളൂ എന്ന് ജോണ്‍ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മലയാള സിനിമയില്‍ നിലവാരമുള്ള കഥകളും കഥാപാത്രങ്ങളും ഉണ്ടായിരുന്ന ഇടത്തേക്കാണ് ഭദ്രന്‍ സ്ഫടികം വലിച്ചിടുന്നതെന്നും അന്നുമിന്നും നിലവാരമില്ലാത്ത കഥാപാത്രമാണ് ആടുതോമയെന്നും അദ്ദേഹം പറഞ്ഞു.

സ്ഫടികം 1995 ല്‍ കണ്ടു.
പിന്നെ ചറപറ ടി.വി.യിലും കാസറ്റിലും സിഡിയിലും കണ്ടു..
പക്ഷെ അന്നുമിന്നും നിലവാരമില്ലാത്ത കഥാപാത്രമായാണ് ആടുതോമയെ എങ്ങനെ വിലയിരുത്തിയിട്ടും എനിക്ക് തോന്നിയത്.
അടൂര്‍ സാര്‍ പറഞ്ഞതു പോലെ നല്ലവനായ ഗുണ്ട…
മലയാള സിനിമയില്‍ നിലവാരമുള്ള കഥകളും കഥാപാത്രങ്ങളും ഉണ്ടായിരുന്ന ഇടത്തേക്കാണ് ഭദ്രന്‍ എന്ന സംവിധായകന്‍ സ്ഫടികം വലിച്ചിടുന്നത്.
കിരീടം എന്ന സിനിമയില്‍ മനോഹരമായ രീതിയില്‍ transition നടത്തുന്ന നായകനു പകരം ക്രിമിനല്‍ ആക്റ്റിവിറ്റിയാണ് സ്ഫടികത്തില്‍ കാണുന്നത്.

ഒരു വയലന്‍സ് മൂവിയാണ് സ്ഫടികം.
തിലകന്‍, KPAC ലളിത തുടങ്ങിയ ഒന്നാംകിട അഭിനേതാക്കളുടെ സാന്നിദ്ധ്യവും അഭിനയവുമാണ് സ്ഫടികത്തിലെ ഏക ആശ്വാസം.
കമേഴ്‌സ്യല്‍ സിനിമയായാലും മലയാള സിനിമയ്ക്ക് ഒരു നിലവാരമുണ്ടായിരുന്നു. അതിനെ തെലുങ്കു നിലവാരത്തിലേക്ക് വീഴ്ത്തിയത് സ്ഫടികത്തിലൂടെ ഭദ്രന്‍ സാറാണ് .
സ്ഫടികം മഹാസംഭവമാണെന്ന് ഇപ്പോഴും കരുതുന്ന ഭദ്രന്‍ സാറിനോട് സഹതപിക്കുകയേ നിവൃത്തിയുള്ളൂ..
സ്ഫടികം ബാലേ
സ്ഫടികം നാടകം
സ്ഫടികം തുള്ളല്‍

ഇവകൂടി സംവിധാനം ചെയ്താല്‍ മിനിമം 50 കൊല്ലം കൂടി ഇതുമായി കഴിച്ചുകൂട്ടാം.
അടൂരിന്റെ നല്ലവനായ ഗുണ്ട എന്ന പ്രയോഗത്തില്‍ അടൂരിനു നേരെ പലരും കുതിച്ചുചാടി. എത്ര ആപ്റ്റ് ആന്റ് ഷാര്‍പ് ആണ് അത്. ഇനിയെങ്കിലും ലാലേട്ടന്‍ പഴയകാല ഗോഷ്ടികള്‍ക്ക് digital പുനര്‍ജന്‍മം നല്‍കരുത്. വേണമെങ്കില്‍ കിരീടം, ദശരഥം തുടങ്ങിയ പടങ്ങള്‍ റീ റിലീസ് ചെയ്യുക..
2000 Kids ഉം 90 Kids ഉം അറിയട്ടെ, ലാലേട്ടാ നിങ്ങള്‍ അസാധ്യ നടനായിരുന്നു എന്ന്..

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ