മേളയുടെ ഉദ്ഘാടകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, നടപടി സ്വീകരിക്കണം.. 'ഫ്രീഡം ഫൈറ്റ്' പിന്‍വലിക്കുന്നു: ജിയോ ബേബി

കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും ‘ഫ്രീഡം ഫൈറ്റ്’ സിനിമ പിന്‍വലിക്കുന്നതായി സംവിധായകന്‍ ജിയോ ബേബി. ഗുരുതര ആരോപണം നേരിടുന്ന കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകനായി എത്തുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം എന്നാണ് ജിയോ ബേബി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

ചലച്ചിത്ര അക്കാദമിയുടെ ഈ തീരുമാനത്തെ ശക്തമായി എതിർക്കുന്നു. കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ, ഡയറക്ടർ ശങ്കർ മോഹൻ എന്നിവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ജിയോ ബേബി വ്യക്തമാക്കി. ഡിസംബർ 19 മുതൽ 21 വരെയാണ് ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

ജിയോ ബേബിയുടെ കുറിപ്പ്:

Freedom Fight സ്വാതന്ത്ര്യ സമരം എന്ന ഞങ്ങളുടെ സിനിമ Happiness international film festival ല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതാണ്. സിനിമ Happiness international film നിന്നും ഞങ്ങള്‍ പിന്‍വലിക്കുകയാണ്. ഇത്ര അധികം ആരോപണങ്ങള്‍ നേരിടുന്ന, KR നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപദി ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകന്‍ ആവുന്നതില്‍ പ്രധിഷേധിച്ചാണ് സിനിമ പിന്‍വലിക്കുന്നത്.

സര്‍ക്കാരിന്റെ / ചലച്ചിത്ര അക്കാദമിയുടെ ഈ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നു. KR നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്നു.എന്ന്, നിര്‍മാതാക്കള്‍ Jomon Jacob Dijo Augustine Sajin S Raj Vishnu Rajan. സംവിധായകര്‍ Kunjila Mascillamani Akhil Anilkumar Francies Louis Jithin Issac Thomas.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ