മമ്മൂക്ക ആയിരുന്നില്ല ഈ വേഷത്തില്‍ എത്തേണ്ടിയിരുന്നത്, സുരേഷ് ഗോപിയെ വരെ പരിഗണിച്ചിരുന്നതാണ്, എന്നാല്‍: ജയറാം

ദിവസങ്ങള്‍ കൊണ്ട് തന്നെ 10 കോടിയിലേക്ക് കുതിക്കുകയാണ് ജയറാം ചിത്രം ‘എബ്രഹാം ഓസ്‌ലര്‍’. ചിത്രത്തിലെ മമ്മൂട്ടിയുടെ കാമിയോ റോള്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. ഡോ. ജോസഫ് അലക്‌സാണ്ടര്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിട്ടത്.

എന്നാല്‍ അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നില്ല എന്നാണ് ജയറാം ഇപ്പോള്‍ പറയുന്നത്. മനോരമ ന്യൂസിലെ നേരെ ചൊവ്വ പരിപാടിയിലാണ് ജയറാം സംസാരിച്ചത്. അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിനായി സത്യരാജ്, ശരത്കുമാര്‍, പ്രകാശ് രാജ് എന്നിങ്ങനെ പല പേരുകളും വന്നു.

സത്യരാജിനോട് കഥ പറയുകയും അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. വേറൊരു ഘട്ടത്തില്‍ സുരേഷ് ഗോപിയെ വരെ ആ വേഷത്തിലേക്ക് ആലോചിച്ചിരുന്നു. ആ സമയത്താണ് മിഥുന്‍ വളരെ യാഥൃശ്ചികമായി മമ്മൂക്കയെ കാണാന്‍ പോകുന്നത്. ജയറാമിനെ വച്ച് ചെയ്യുന്ന സിനിമയുടെ കഥ എന്താണെന്ന് ചോദിച്ചു.

കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് താല്‍പര്യമായി. ‘അലക്‌സാണ്ടര്‍ എന്ന കഥാപാത്രം ഞാന്‍ ചെയ്യട്ടെ’ എന്ന് മമ്മൂക്ക ചോദിച്ചു. അയ്യോ, അത് വേണ്ട, നിങ്ങള്‍ ചെയ്താല്‍ വലിയ ഭാരമാവുമെന്ന് മിഥുന്‍ പറഞ്ഞു. ചോദിച്ചുവെന്നേയുള്ളൂ, വേണമെങ്കില്‍ ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞു.

ഇത് അറിഞ്ഞപ്പോള്‍ അദ്ദേഹം വരണമെന്ന് തനിക്ക് തോന്നി. ഇങ്ങനെ ഒരു വേഷം ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞത് ചിലപ്പോള്‍ തനിക്ക് വേണ്ടിയാവാം, ഒന്നുകൂടി ചോദിക്കാന്‍ താന്‍ മിഥുനോട് പറഞ്ഞു. അങ്ങനെ മിഥുന്‍ വീണ്ടും പോയി ചോദിച്ചു. ചെയ്യാമെന്ന് മമ്മൂക്ക പറയുകയായിരുന്നു എന്നാണ് ജയറാം പറയുന്നത്.

Latest Stories

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്