ഞാന്‍ അയച്ചു കൊടുത്ത ചിത്രം കണ്ട് ചെക്കനൊന്നു ഞെട്ടി: ജയറാം

ജയറാമിന്റെ പുതിയ മേക്ക്ഓവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാലോകം. കൂടുതല്‍ മെലിഞ്ഞ് മസില്‍മാന്‍ ലുക്കില്‍ ചുള്ളനായുള്ള പുതിയ ഫോട്ടോ ജയറാം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത് നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പ്രായം കുറവു തോന്നിക്കുന്നുവെന്നും കൂടുതല്‍ സുന്ദരനായല്ലോയെന്നുമൊക്കെയാണ് ജയറാമിനെ കണ്ട് ആരാധകര്‍ പറഞ്ഞത്. എന്തിന് മമ്മൂട്ടി വരെ ജയറാമിന്റെ മേക്ക്ഓവറിനെ പ്രശംസിച്ചു. ഇപ്പോഴിതാ തന്റെ ചിത്രം കണ്ടിട്ട് മകനും നടനുമായ കാളിദാസന്റെ പ്രതികരണത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ജയറാം.

“ഞാന്‍ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഡയറ്റിംഗും വ്യായാമവും തുടങ്ങുന്ന സമയത്ത് കാളിദാസ് സ്ഥലത്തില്ലായിരുന്നു. ഞാനിങ്ങനെ ചില പരിപാടികള്‍ ചെയ്യുന്നുണ്ടെന്ന് അറിയാമെങ്കിലും എന്താണു റിസല്‍റ്റുണ്ടായതെന്ന് കക്ഷി അറിഞ്ഞില്ല. ഒരു 40 ദിവസം കഴിഞ്ഞപ്പോള്‍ എന്റെ ഒരു ഫോട്ടോ കാളിദാസിന് അയച്ചു കൊടുത്തു. ചെക്കനൊന്നു ഞെട്ടി. “ഹാറ്റ്‌സ് ഓഫ് അപ്പ…” എന്നായിരുന്നു മറുപടി.” മനോരമയുമായുള്ള അഭിമുഖത്തില്‍ ജയറാം പറഞ്ഞു.

50 ദിവസം കൊണ്ട് ജയറാം കുറച്ചതു 14 കിലോഗ്രാ തൂക്കമാണ്. തെലുങ്ക് താരം അല്ലു അര്‍ജുന്റെ നായകനാകുന്ന ചിത്രത്തിനു വേണ്ടിയാണ് ജയറാമിന്റെ പുതിയ മേക്ക്ഓവര്‍. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന എ എ 19 എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിലാണ് ജയറാം അഭിനയിക്കന്നത്. താരത്തിന്റെ അച്ഛനായാണ് ജയറാം വേഷമിടുന്നതെന്നാണ് സൂചനകള്‍.

Latest Stories

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി