ഇപ്പോള്‍ വന്നവരല്ല, സിനിമയിലെ ന്യൂ ജനറേഷന്‍ ഞങ്ങളില്‍ നിന്നാണ് തുടങ്ങുന്നത്: ജലജ

സാധാരണ ആളുകള്‍ സിനിമയില്‍ സജീവമായപ്പോഴാണ് സിനിമയില്‍ ന്യുജനറേഷന്‍ തരംഗമുണ്ടായതെന്നു നടി ജലജ. ഇപ്പോള്‍ വന്നവരല്ല ന്യുജനറേഷന്‍ എന്നും താനും നെടുമുടി വേണുവും, വേണു നാഗവള്ളിയുമൊക്കെ വന്ന കാലഘട്ടമായിരുന്നു അതിന്റെ തുടക്കമെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ജലജ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും സജീവമായിരിക്കുന്ന ജലജ “മാലിക്” എന്ന സിനിമയിലൂടെ വീണ്ടും ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ ചെയ്ത കഥാപാത്രത്തിന്റെ ഉമ്മയായിട്ടാണ് ജലജ വേഷമിട്ടിരിക്കുന്നത്.

ജലജയുടെ വാക്കുകള്‍

“ഞാന്‍ ചെയ്ത സമയമായിരുന്നു ശരിക്കും ന്യുജനറേഷന്‍. അല്ലാതെ ഇപ്പോള്‍ വന്നതല്ല. ഞങ്ങള്‍ വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ ബിഗ് സ്‌ക്രീനില്‍ കണ്ടിരുന്ന നസീര്‍ സാര്‍, മധു സാര്‍, സത്യന്‍ സാര്‍, ഷീലമ്മ, ശാരദാമ്മ അവരൊക്കെ വലിയ താര പരിവേഷമുള്ളവരാണ്. അവരെ സ്‌ക്രീനില്‍ കാണുമ്പോള്‍ തന്നെ നമ്മള്‍ ഇങ്ങനെ കണ്ടു ഇരുന്നു പോകുന്ന സമയമാണ്.അത് കഴിഞ്ഞു വന്ന ഞാനും നെടുമുടി ചേട്ടനും, വേണു നാഗവള്ളി ചേട്ടനും, ജഗതി ചേട്ടനുമൊക്കെ താര പരിവേഷമുള്ളവരായിരുന്നില്ല.

സാധാരണക്കാരില്‍ സാധാരണക്കാരാണ്. അപ്പോള്‍ മുതലാണ് ഇവിടെ ന്യുജനറേഷന്‍ തുടങ്ങിയത്. അതില്‍ ഒരു ഭാഗമായിട്ട് വന്നപ്പോള്‍ കുറേകൂടി സ്വാഭാവികമായ സിനിമകളാണ് എനിക്ക് ലഭിച്ചത്. അങ്ങനെയുള്ള പുതിയ സിനിമകളും പുതിയ വേഷങ്ങളും എനിക്ക് ലഭിച്ചു. ഇരുപത്തിയാറു വര്‍ഷം സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും എല്ലാ സിനിമകളും ഞാന്‍ കാണുമായിരുന്നു”. ജലജ പറയുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു