അതിന് പ്രത്യേക മനസും ധൈര്യവും വേണം'; മമ്മൂട്ടിയെ കുറിച്ച് ജഗദീഷ്

റോഷാക്ക് പ്രമോഷനിടെ മമ്മൂട്ടിയെ കുറിച്ച് നടന്‍ ജഗദീഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അഭിനേതാവ് എന്ന നിലയിലും നിര്‍മ്മാതാവായും വ്യത്യസ്തമായ സിനിമകളാണ് മമ്മൂട്ടി ചെയ്യുന്നതെന്ന് ജഗദീഷ് പറഞ്ഞു. ഇത്തരം സിനിമകള്‍ സെലക്ട് ചെയ്യുന്നതിന് പ്രത്യേക മനസും ധൈര്യവും വേണമെന്നും അതൊരു വെല്ലുവിളിയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ജഗദീഷിന്റെ വാക്കുകള്‍

വളരെ നല്ലൊരു നിര്‍മാതാവാണ് മമ്മൂക്ക. നല്ല സിനിമകള്‍ക്ക് വേണ്ടി ഇപ്പോഴും അങ്ങോട്ട് ചാന്‍സ് ചോദിക്കുന്ന ആളാണ് അദ്ദേഹം. നല്ല പ്രോജക്ടുകള്‍ അദ്ദേഹം സെലക്ട് ചെയ്യുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആയാലും റോഷാക്ക് ആയാലും, വരാനിരിക്കുന്ന ജിയോ ബേബിക്കൊപ്പമുള്ള സിനിമയാണ്. ഇവരൊന്നും ഒരു കൊമേഷ്യല്‍ സൂപ്പര്‍ ഹിറ്റുകളുടെ ആളുകളല്ല. നല്ല സിനിമയുടെ വക്താക്കളാണ്. സബ്ജക്ട് സെലക്ട് ചെയ്യുമ്പോള്‍ മമ്മൂക്ക അവിടെ സ്‌കോര്‍ ചെയ്ത് കൊണ്ടിരിക്കുകയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ചിത്രം ഒക്ടോബര്‍ ഏഴിന് തിയറ്ററുകളില്‍ എത്തും. സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നടന്‍ ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. നിമീഷ് രവിയാണ് ഛായാഗ്രഹണം. നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരണ്‍ ദാസ്, സംഗീതം മിഥുന്‍ മുകുന്ദന്‍, കലാ സംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍ & എസ്സ് ജോര്‍ജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനര്‍ ബാദുഷ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Latest Stories

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ