ഷാരൂഖ് ഖാന്റെ അടുത്ത ചിത്രത്തില്‍ നായിക മഞ്ജു വാര്യര്‍? സസ്‌പെന്‍സാക്കി വെച്ചിരിക്കുകയാണെന്ന് താരം!

തമിഴില്‍ ഗംഭീര പെര്‍ഫോമന്‍സുകള്‍ക്ക് ശേഷം ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് മഞ്ജു വാര്യര്‍. താന്‍ ഹിന്ദിയില്‍ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞെങ്കിലും മറ്റ് വിവരങ്ങളൊന്നും മഞ്ജു വെളിപ്പെടുത്തിയിട്ടില്ല. ഷാരൂഖ് ഖാനൊപ്പമാണോ അഭിനയിക്കുന്നത് എന്ന ചോദ്യത്തോട് മനസു തുറന്നിരിക്കുകയാണ് മഞ്ജു ഇപ്പോള്‍.

പേളി മാണിക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു സംസാരിച്ചത്. ഷാരൂഖ് ഖാന്റെ അടുത്ത പടത്തിലെ നായിക മഞ്ജു വാര്യര്‍ ആണ് എന്നാണല്ലോ പറയുന്നത്, അറിഞ്ഞില്ലേ? എന്നാണ് പേളി ചോദിച്ചത്. ‘ആണോ ഞാന്‍ അറിഞ്ഞിരുന്നില്ല, സസ്പെന്‍സാക്കി വച്ചിരിക്കുകയാണ്’ എന്നാണ് മഞ്ജു മറുപടി കൊടുക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ കണ്ടത് താന്‍ വിശ്വസിച്ചു പോയി എന്നും പേളി പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ കാണുന്നതെല്ലാം വിശ്വസിക്കരുത് എന്നാണ് മഞ്ജു പേളിയോട് പറയുന്നത്. ഈ വാര്‍ത്ത കിങ് ഖാന്‍ ഇത് അറിഞ്ഞോ ആവോ? എന്നും മഞ്ജു പറയുന്നുണ്ട്.

വാര്‍ത്ത കേള്‍ക്കാന്‍ സുഖമുണ്ട്. പക്ഷെ തല്‍ക്കാലം കിങ് ഖാന്‍ അറിയണ്ട എന്നാണ് മഞ്ജു കൂട്ടിച്ചേര്‍ക്കുന്നത്. പിന്നാലെ തന്റെ ഹിന്ദി സിനിമയുടെ വിശേഷവും മഞ്ജു പങ്കുവച്ചു. ഒരു ഹിന്ദി സിനിമയുടെ ഷൂട്ട് പകുതി കഴിഞ്ഞിട്ടുണ്ട്. ബാക്കി പകുതി ഷൂട്ട് ചെയ്യാനുണ്ട്.

കിങ് ഖാന്‍ അല്ല. മാധവന്‍ ആണ് നായകന്‍. നന്നായി വായനയുള്ള ബുദ്ധിമാനായ മനുഷ്യനാണ് മാധവന്‍. അദ്ദേഹത്തിന്റെ അഭിനയം നമുക്കെല്ലാം ഒരുപാടിഷ്ടവുമാണ് എന്നും മഞ്ജു പറഞ്ഞു. ‘അമ്രികി പണ്ഡിറ്റ്’ എന്നാണ് മഞ്ജുവിന്റെ ഹിന്ദി ചിത്രത്തിന്റെ പേര്.

Latest Stories

ഇന്ത്യയുടെ രണ്ടാം നിര ടീമിന് പോലും ലോകകപ്പ് നേടാനാകും, പക്ഷെ അവനെ ഒഴിവാക്കിയത്; തുറന്നടിച്ച് സുനിൽ ഗവാസ്‌കർ

നല്ല കവിയാണെങ്കിലും നല്ല മനുഷ്യനല്ല; ഇളയരാജ വിഷയത്തിൽ വൈരമുത്തുവിനെതിരെ ഗംഗൈ അമരൻ

'മുസ്‍ലിംങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അവനായി ലോകകപ്പിൽ കൈയടിക്കാൻ തയാറാക്കുക ആരാധകരെ, ഇപ്പോൾ ട്രോളുന്നവർ എല്ലാം അവനെ വാഴ്ത്തിപ്പാടുന്ന ദിനങ്ങൾ വരുന്നു; ഇന്ത്യൻ താരത്തെക്കുറിച്ച് വസീം ജാഫർ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍ണായകം; എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം; മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് പരിഗണിക്കും

ടർബോ ജോസ് നേരത്തെയെത്തും; റിലീസ് അപ്ഡേറ്റ്

'അവന്‍റെ തിരഞ്ഞെടുപ്പ് തിരിച്ചടിയാവും'; ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്‍റെ വെല്ലുവിളി ചൂണ്ടിക്കാട്ടി മൂഡി

തകര്‍ന്ന സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാന്‍ ഇന്ത്യയുമായുള്ള സഹകരണം ഉറപ്പാക്കും; ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങുമെന്ന് പ്രധാനമന്ത്രി ശഹബാസ് ശരീഫ്

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, ഏഷ്യന്‍ ടീം സന്തുലിതം

ബോംബ് ഭീഷണി; ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ പരീക്ഷകളടക്കം നിർത്തിവെച്ച് ഒഴിപ്പിച്ചു, പരിശോധന തുടരുന്നു