എമ്പുരാന്‍ മലയാളത്തിലെ ഏറ്റവും വലിയ സിനിമ, ആറ് മാസത്തോളം ഷൂട്ടിംഗ് ഇനിയുമുണ്ട്..; 'എമ്പുരാന്‍' അപ്‌ഡേറ്റ് പങ്കുവച്ച് ഇന്ദ്രജിത്ത്

ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും വലിയ ഹൈപ്പ് ആണ് ‘എമ്പുരാന്‍’ എന്ന ചിത്രത്തിന് ഇപ്പോഴുള്ളത്. ‘ലൂസിഫര്‍’ സിനിമയുടെ ഗംഭീര വിജയം തന്നെയാണ് എമ്പുരാന് ഇത്രയധികം ഹൈപ്പ് ലഭിക്കാന്‍ കാരണവും. അതുകൊണ്ട് തന്നെ സിനിമാപ്രേമികള്‍ ആഘോഷമാക്കാന്‍ പോകുന്ന സിനിമയാകും എമ്പുരാന്‍ എന്നതില്‍ സംശയമില്ല.

എമ്പുരാനെ കുറിച്ച് പൃഥ്വിരാജിന്റെ സഹോദരനും നടനുമായ ഇന്ദ്രജിത്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിലെ ഏറ്റവും മുതല്‍മുടക്കും വലിയ സിനിമയുമാകും എമ്പുരാന്‍ എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. ഇനിയും ആറ് മാസത്തോളം ഷൂട്ടിംഗ് ഉണ്ടാകും എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.

”എമ്പുരാന്‍ വലിയൊരു സിനിമയാണ്. ലൂസിഫറിനെക്കാള്‍ ഭയങ്കര വലിയ സിനിമയാണ്. ലൊക്കേഷനുകള്‍ വളരെ കൂടുതലാണ്. ഒരുപാട് രാജ്യങ്ങളില്‍ എമ്പുരാന്‍ ഷൂട്ട് ചെയ്യുന്നുണ്ട്. എല്ലാ രീതിയിലും പ്രൊഡക്ഷന്‍ വാല്യു അനുസരിച്ച് ഏറ്റവും വലിയ പണം മുടക്ക് വരാന്‍ പോകുന്ന സിനിമയാകും ഇത് എന്നാണ് എനിക്ക് തോന്നുന്നത്.”

”കാരണം അത്രയധികം രാജ്യങ്ങളില്‍ ഷൂട്ടിംഗ് ഉണ്ട്. നമുക്കൊരു ബഡ്ജറ്റ് ഇടാന്‍ പറ്റിയൊരു സിനിമയല്ല. നിലവില്‍ ഇന്ത്യയില്‍ ഒരു ഷെഡ്യൂള്‍ കഴിഞ്ഞു. യുകെയില്‍ ഒന്ന് കഴിഞ്ഞു. അമേരിക്കന്‍ ഷെഡ്യൂള്‍ അടുത്താഴ്ച തുടങ്ങാന്‍ പോകുന്നു. അതിലാണ് ഞാന്‍ ജോയിന്‍ ചെയ്യാന്‍ പോകുന്നത്. അത് കഴിഞ്ഞാലും വീണ്ടും ഷൂട്ടുണ്ട്.”

”ഏകദേശം ആറ് മാസത്തോളം ഷൂട്ടിംഗ് ഷെഡ്യൂള്‍ തുടരും. എപ്പോഴാണ് റിലീസ് എന്ന കാര്യം എനിക്ക് അറിയില്ല. പക്ഷേ സ്‌കെയില്‍ വയ്‌സ് മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമയാകും എമ്പുരാന്‍ എന്ന് എനിക്ക് തോന്നുന്നു” എന്നാണ് ഇന്ദ്രജിത്ത് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

Latest Stories

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം