'ഡേറ്റിംഗ് കാറില്‍വെച്ച്, ആ ബന്ധം രഹസ്യമായിരുന്നു'; വെളിപ്പെടുത്തലുമായി വിദ്യ ബാലന്‍

തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറിയ നടിയാണ് വിദ്യ ബാലന്‍. മറയില്ലാതെ സംസാരിക്കുന്ന ശീലക്കാരിയായ വിദ്യ ബാലന്‍ ഇപ്പോഴിതാ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂറുമായുള്ള പ്രണയകാലത്തെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ്. പ്രണയം ബി ടൗണ്‍ മാധ്യമങ്ങള്‍ അറിയാതിരിക്കാന്‍ താന്‍ ശ്രദ്ധിച്ചിരുന്നെന്ന് വിദ്യ പറയുന്നു.

എനിക്കിത് പുറത്തറിയരുതെന്നുണ്ടായിരുന്നു. പാപ്പരാസി കള്‍ച്ചര്‍ തുടങ്ങിയിട്ടേയുള്ളൂ. ഞങ്ങളുടെ തുടക്കത്തിലെ ഡേറ്റിംഗ് കാറില്‍ തന്നെയായിരുന്നു. ഞങ്ങള്‍ ബാന്ദ്രയില്‍ നിന്നും ടൗണിലേക്കും തിരിച്ചും ഡ്രൈവ് ചെയ്യും. ആ സമയം മനോഹരമായിരുന്നെന്ന് വിദ്യ പറയുന്നു. അന്നത്തെ ഡേറ്റിംഗിന് രഹസ്യ സ്വഭാവമുള്ളതിനാല്‍ തമാശയായിരുന്നു. ഞാനത് ആസ്വദിച്ചു.

പലരും ഞാനെന്ന വ്യക്തിക്ക് പകരം വിദ്യ ബാലനെന്ന സിനിമാ താരത്തോടാണ് താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ സിദ്ധാര്‍ത്ഥ് അങ്ങനെയായിരുന്നില്ല. അദ്ദേഹം കരിയറില്‍ കഴിവ് തെളിച്ചയാളാണ്. അദ്ദേഹം എന്നെ ഭാവി കാമുകിയായി മാത്രം കണ്ടു. അതിനാല്‍ ഈ ബന്ധം എളുപ്പമായിരുന്നു- വിദ്യ ബാലന്‍ വ്യക്തമാക്കി.

2012 ലായിരുന്നു സിദ്ധാര്‍ത്ഥുമായുള്ള വിദ്യയുടെ വിവാഹം വിവാഹം. സിദ്ധാര്‍ത്ഥിന്റെ ആദ്യ രണ്ട് വിവാഹ ബന്ധങ്ങള്‍ വേര്‍പിരിയലില്‍ അവസാനിച്ചതാണ്. ഇതിന് ശേഷമാണ് വിദ്യയുടെ കടന്ന് വരവ്. ദോ ഓര്‍ ദോ പ്യാര്‍ ആണ് വിദ്യയുടെ പുതിയ സിനിമ.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ