ഒരു ദിവസം മുറിയിലിരുന്ന് കരച്ചിലായിരുന്നു ഞാൻ; പ്രസവാനന്തര വിഷാദത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഇല്യാന

കഴിഞ്ഞ വർഷമാണ് നടി ഇല്യാന ഡിക്രൂസിനും പങ്കാളിക്കും കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ താൻ അനുഭവിച്ച പ്രസവാനന്തര വിഷാദം അഥവാ പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന അവസ്ഥയെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് ഇല്യാന.

പ്രസവാനന്തര വിഷാദം ഒരു യാഥാർത്ഥ്യമാണെന്നും അതിന് മുന്നോടിയായി തയ്യാറെടുക്കുവാൻ കഴിയില്ലെന്നും ഇല്യാന പറയുന്നു. പ്രശവത്തിന് ശേഷം അമ്മമാർക്കുണ്ടാവുന്ന കുറ്റബോധം ശരിക്കും അനുഭവിക്കുന്നതാണെന്നും ഇല്യാന പറയുന്നു.

“പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്നത് ഒരു യാഥാർഥ്യമാണ്. അതിലേക്ക് ഒന്നിനും ആർക്കും നിങ്ങളെ തയ്യാറാക്കാനാകില്ല. എല്ലാ പിന്തുണയും കരുതലും നൽകാൻ കുടുംബവും ഡോക്ടർമാരുമൊക്കെ ഉണ്ടെന്നതാണ് എന്റെ സമാധാനം.

പ്രസവാനന്തര കാലത്ത് അമ്മമാർക്കുണ്ടാകുന്ന കുറ്റബോധമൊക്കെ ശരിക്കും അനുഭവിക്കുന്നതാണ്. ഞാനോർക്കുന്നുണ്ട്, ഒരു ദിവസം മുറിയിലിരുന്ന് കരയുന്നത്. ഭയങ്കര കരച്ചിലാണ് ഞാൻ. എന്തിനാണെന്നോ, അപ്പുറത്തെ മുറിയിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ എനിക്ക് വല്ലാതെ മിസ് ചെയ്യുകയാണ്.

എനിക്കറിയാം ഇതൊക്കെ മണ്ടത്തരമാണെന്ന്, പക്ഷേ അതൊക്കെയാണ് അവസ്ഥ. ഇപ്പോഴും ഇത്തരം വികാരങ്ങളിലൂടെ തന്നെയാണ് ഞാൻ കടന്നു പോകുന്നത്. മൈക്ക് ഒരു മികച്ച പങ്കാളിയായതിന് വലിയ കടപ്പാടുണ്ടെനിക്ക്.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇല്യാന വെളിപ്പെടുത്തിയത്.

Latest Stories

സഞ്ജുവിനോട് കാണിക്കുന്നത് അനീതി, ശുഭ്മൻ ഗില്ലിന് എന്തിന് ഇത്രയും അവസരങ്ങൾ?; മാനേജ്‍മെന്റിനെതിരെ വൻ ആരാധകരോഷം

എയറിൽ നിന്ന് ഇറങ്ങാനാവാതെ സ്കൈ; സൂര്യകുമാർ യാദവിന്റെ പ്രകടനത്തിൽ വൻ ആരാധകരോഷം

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ