മലയാളത്തിന്റെ പ്രിയ നടൻ ധർമജൻ ബോൾഗാട്ടി മൂവിവേൾഡിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 2018 ൽ കേരളത്തെ പിടിച്ചുകുലുക്കിയ മഹാപ്രളയത്തിന്റെ കെടുതികളിൽ ഒരു കൈത്താങ്ങ് എന്ന നിലയിൽ സർക്കാരിന്റെ ഫണ്ടിലേക്ക് മലയാള സിനിമയിലെ നടന്മാരും ഒരു പങ്ക് പിരിച്ച് നൽകിയിരുന്നു. 6 കോടിയോളം AMMA സംഘടന നൽകിയിരുന്നു. അത് തന്റെ ഐഡിയ ആയിരുന്നുവെന്നും എന്നാൽ താൻ മുന്നോട്ട് വെച്ച ഒരാശയം നടപ്പിലായില്ലെന്നും ഇന്നത്തെ തനിക്ക് നിരാശ ഉണ്ടെന്നും ധർമജൻ പറയുന്നു.
അന്ന് AMMA പ്രസിഡന്റ് സ്ഥാനത്ത് നടൻ ഇന്നസെന്റ് ആയിരുന്നു. 6 കോടിയോളം AMMA നൽകിയിരുന്നു. എന്നാൽ ഈ തുകയ്ക്ക് ഒരു സ്ഥലം കണ്ടെത്തി വീട് വെച്ച് നൽകാം എന്ന് പറഞ്ഞിരുന്നതായി ധർമജൻ പറയുന്നു. അത് നടന്നിരുന്നെങ്കിൽ നടന്മാർ ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്ത് എന്ന് ചോദിക്കുമ്പോൾ ചൂണ്ടികാണിക്കാൻ ഒരു ഇത് ഉണ്ടായേനെ എന്നും ധർമജൻ പറഞ്ഞു. ഇത് നടക്കാതിരുന്നതിൽ തനിക്ക് നിരാശ ഉണ്ടെന്നും നടൻ പറഞ്ഞു.
പാർട്ടി ആണോ അതോ താൻ ജൂനിയർ ആയത് കൊണ്ടാണോ അറിയില്ല അന്ന് തന്റെ വാക്കുകൾക്ക് വില നൽകിയില്ലെന്നും ധർമജൻ കൂട്ടിച്ചേർത്തു. ‘ഇന്നസെന്റ് ചേട്ടൻ AMMA പ്രസിഡന്റ് ആയിരിക്കുന്ന സമയം പ്രളയ ഫണ്ടിലേക്ക് 6 കോടി രൂപയോളം കൊടുത്തു. പേഴ്‌സണലായിട്ടും അന്ന് ഒരുപാട് പേർ പണം കൊടുത്തു. അന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞതാണ്, ഇത് നമ്മൾക്ക് കൊടുക്കണോ, അതിന് പകരം ഒരു 3 കോടി രൂപക്ക് വില കുറഞ്ഞ സ്ഥലം വല്ലോം നോക്കി വാങ്ങിയിട്ട് ബാക്കി 3 കോടി രൂപക്ക് അവിടെ വീടുകൾ വെച്ച് AMMA ഗ്രാമം എന്നൊരു പേരും ഇട്ട് പാവങ്ങൾക്ക് കൊടുത്തൂടെ എന്ന്.
കാരണം ഗവണ്മെന്റ്ലേക്ക് ധാരാളം ഫണ്ടുകൾ വേറെ ഒഴുകിയെത്തുന്നുണ്ടായിരുന്നു. അന്ന് അദ്ദേഹം അത് കേട്ടില്ല, പാർട്ടി ആണോ, അതോ ഞാൻ ജൂനിയർ ആയിരുന്നത് കൊണ്ടോ അറിയില്ല. പക്ഷേ അന്ന് അത് ചെയ്തിരുന്നു എങ്കിൽ നാളെ സിനിമ നടൻമാർ ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്ത് എന്ന് ചോദിക്കുമ്പോൾ ചൂണ്ടികാണിക്കാൻ ഒരു ഇത് ഉണ്ടായേനെ. നമ്മുടെ വാക്കുകൾ അവർ എടുത്തില്ല. അതിൽ ഒരു നിരാശ എനിക്ക് ഉണ്ട്’- ധർമജൻ പറഞ്ഞു.