'സമ്പത്തുമായുള്ള ഇഷ്ടം തുറന്നു പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞ മറുപടികേട്ട് ഞാന്‍ ഞെട്ടി'; വെളിപ്പെടുത്തി മൈഥിലി

കഴിഞ്ഞ മാസമാണ് നടി മൈഥിലിയും സമ്പത്തും തമ്മിലുള്ള വിവാഹം നടന്നത്. നീണ്ടനാളായുള്ള പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹത്തിലൂടെ ഒന്നിച്ചത്. ഇപ്പോഴിതാ സമ്പത്തിനെ പരിചയപ്പെട്ടതിനെ പറ്റിയും പ്രണയം വിവാഹം വരെ എത്തിയതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് മൈഥിലി.

‘നഗര തിരക്കുകളില്‍ നിന്നും മാറി ജീവിക്കാന്‍ കുറച്ച് സ്ഥലം വാങ്ങണമെന്ന് കരുതിയാണ് കൊടൈക്കനാലിലേക്ക് രണ്ട് വര്‍ഷം മുന്‍പ് പോയത്. അവിടുത്തെ മുന്‍സിഫ് ലോയര്‍ ഞങ്ങളുടെ മെന്റര്‍ കൂടിയാണ്. ചെല്ലുമ്പോള്‍ അദ്ദേഹത്തിന്റെ തോട്ടത്തില്‍ ട്രീഹൗസിന്റെ പണി നടക്കുകയാണ്. വലിയൊരു കുന്ന് കയറി വേണം അവിടെ എത്താന്‍. ചെന്നപ്പോള്‍ അതാ സുന്ദരനായൊരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നു. സ്വര്‍ഗം പോലെയുള്ള അവിടെ വെച്ചാണ് ഞങ്ങളുടെ പ്രണയം തുടങ്ങിയത്.’

‘ഇഷ്ടം ആദ്യമായി പറഞ്ഞത് സമ്പത്താണ്. സ്ഥലം നോക്കാന്‍ പോയപ്പോള്‍ സമ്പത്താണ് ഞങ്ങളുടെ കൂടെ വന്നത്. ആ യാത്രകള്‍ക്കിടെ സംസാരിച്ച് പരസ്പരം ഇഷ്ടം വന്നു. ഒരു ദിവസം പെട്ടെന്ന് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് സമ്പത്ത് ചോദിച്ചു. അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞ മറുപടി കേട്ട് ഞാന്‍ ഞെട്ടി.’

‘സമ്പത്തിനെ ആദ്യം കണ്ടപ്പോള്‍ തന്നെ ഇതുപോലെ ഒരാളെ മോള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് അമ്മ ആഗ്രഹിച്ചിരുന്നു പോലും. ദൈവം അമ്മയുടെ പ്രാര്‍ഥന കേട്ടിട്ടുണ്ടാവും. കാരണം അനുഗ്രഹം പോലെയാണ് സമ്പത്ത് ജീവിതത്തിലേക്ക് വന്നതെന്ന്’ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മൈഥിലി പറഞ്ഞു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ