'ഞങ്ങൾ സന്തുഷ്ടരാണ്' എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഞാൻ പതിനൊന്നാം ക്ലാസിലാണ്.. : അഭിരാമി

രാജസേനൻ സംവിധാനം ചെയ്ത ‘ഞങ്ങൾ സന്തുഷ്ടരാണ്’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അഭിരാമി. മലയാളത്തിന് പുറമെ തമിഴിലും അഭിരാമി സജീവമായിരുന്നു. ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ അഭിരാമിക്ക് പ്രായം പതിനാറ് വയസാണ്. പക്ഷേ ചിത്രത്തിൽ അഭിരാമിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.

“പതിനൊന്നാം ക്ലാസിലെ അവസാനത്തെ പരീക്ഷ എഴുതിക്കഴിഞ്ഞാണ് ഞങ്ങൾ സന്തുഷ്ടരാണ്’ എന്ന സിനിമയിൽ അഭിനയിക്കാൻ എത്തുന്നത്. ‘പത്രം’ സിനിമ കണ്ടിട്ടാണ് രാജസേനൻ സാർ ഇതിലേക്ക് വിളിക്കുന്നത്. സിനിമയിൽ തന്നെ തുടരണം എന്ന് ഒടുവിൽ ഉണ്ണികൃഷ്ണൻ സാർ അന്നെന്നോട് പറഞ്ഞിരുന്നു. അപ്പോഴാണ് ഞാൻ ചെയ്യുന്നതിൽ എന്തോ ശരിയുണ്ടെന്ന് എനിക്ക് തോന്നുന്നത്.

ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമ കുടുംബത്തോടൊപ്പം പോയാണ് കണ്ടത്. അമ്മാവന്മാരും അമ്മായിമാരും കസിൻസും എല്ലാവരുമുണ്ടായിരുന്നു. എല്ലാവർക്കും സിനിമ ഇഷ്ടപ്പെട്ടു. പക്ഷേ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും നെഗറ്റീവ് റെസ്പോൺസ് ആയിരുന്നു. അഹങ്കാരി, തലതെറിച്ചവൾ എന്നൊക്കെ കേട്ടപ്പോൾ ആദ്യം വിഷമം തോന്നി. കോളജിൽ പരിപാടികൾക്കു പോകുമ്പോൾ നല്ല കൂവൽ കിട്ടിയിരുന്നു” എന്നാണ് മനോരമ ഓൺലൈനിനോടുള്ള അഭിമുഖത്തിൽ അഭിരാമി പറഞ്ഞത്.

അരുൺ വർമ്മ സംവിധാനം ചെയ്ത് സുരേഷ് ഗോപിയും, ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായെത്തിയ “ഗരുഡൻ’ എന്ന ചിത്രമാണ് അഭിരാമിയുടെ അവസാനമിറങ്ങിയ മലയാള ചിത്രം.
കമൽ ഹാസൻ മണിരത്നം ടീമിന്റെ ‘തഗ് ലൈഫ്’ എന്ന വരാനിരിക്കുന്ന ചിത്രത്തിലും അഭിരാമി അഭിനയിക്കുന്നുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ