ഇരുട്ടത്ത് കെട്ടിപ്പിടിക്കുന്ന രംഗം അഭിനയിക്കാൻ എന്നെക്കാൾ ചമ്മൽ നവ്യ ചേച്ചിയ്ക്കായിരുന്നു എന്ന് മനസിലായി; 25 റീടേക്ക് പോയ സീനിനെക്കുറിച്ച് ജോർജ് കോര

നവ്യ നായർ നായികയായി എത്തിയ ചിത്രമായിരുന്നു ജാനകി ജാനേ. ഇരുട്ടിനെ പേടിക്കുന്ന പെൺകുട്ടിയുടെ ജീവിതത്തിലെ ചില സംഭവവികാസങ്ങളാണ് ചിത്രത്തിൽ. വിവാഹ പാർട്ടിയ്ക്ക് പോയ ജാനകി കരണ്ട് പോയപ്പോൾ ഭർത്താവാണ് എന്ന് കരുതി ഒരു ചെറുപ്പക്കാരനായ രാഷ്ട്രീയക്കാരനെ കെട്ടിപ്പിടിക്കുന്നത് സിനിമയിലെ ഒരു പ്രധാന രംഗമായിരുന്നു. ഈ രംഗം അഭിനയിക്കുമ്പോൾ നവ്യ നായർക്ക് തന്നെക്കാൾ ചമ്മലായിരുന്നു എന്ന് പറയുകയാണ് നടൻ ജോർജ് കോര.

മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജോർജ് കോര.’രാത്രി ഒരു കല്യാണ ഫങ്ക്ഷനിൽ നിൽക്കുന്നു , കറണ്ട് പോകുന്നു, പേടിയുള്ള നവ്യ ചേച്ചി ഭർത്താവാണെന്ന് വിചാരിച്ച് എന്നെ കെട്ടി പിടിക്കുന്നു. ഇതാണ് സീൻ. ഇതാണ് ഞങ്ങൾ തമ്മിലുള്ള ഒരേയൊരു സീൻ. എന്റെ കരിയറിൽ ആദ്യമായിട്ടാണ് ഞാൻ നവ്യ നായരെ കാണുന്നത് തന്നെ’ ജോർജ് പറയുന്നു.

‘സമയം പോവുകയാണ്. അവരുടെ സീനുകൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചു കഴിഞ്ഞ് ടെൻഷൻ അടിച്ചു കൊണ്ടിരിക്കുന്ന എന്നോട് ഒരാൾ നവ്യ ചേച്ചി വിളിക്കുന്നു എന്ന് പറഞ്ഞു. ഞാൻ പോയി ഹലോ നവ്യ ചേച്ചി എന്ന് പറഞ്ഞു. പെട്ടെന്ന് ചേച്ചിയോ എന്ന് ചോദിച്ച് അവിടെയിരിക്കാൻ പറഞ്ഞ് സംസാരിക്കാൻ തുടങ്ങി’

‘ആ സംസാരത്തിൽ നിന്നാണ് എനിക്ക് മനസിലായത് എന്നെക്കാളും കൂടുതൽ ചമ്മൽ നവ്യയ്ക്കാണെന്ന്. അവരുടെ ഏറ്റവും വലിയ ക്വാളിറ്റിയായി തോന്നിയത് അതാണ്. ഞാൻ സ്റ്റാർ, ഇത്ര വർഷത്തെ എക്സ്പീരിയൻസ്, നിങ്ങളൊക്കെ ഇപ്പോൾ വന്നത് എന്നൊരു ചിന്തയേ അവർക്കില്ല. പിന്നെ ഞങ്ങളുടെ ആ കെട്ടിപ്പിടിത്തം സീൻ ഒരു 25 റീടേക്ക് പോയത് കൊണ്ട് വളരെ കംഫർട്ടബിൾ ആയി അഭിനയിക്കാൻ പറ്റി’ ജോർജ് കോര പറഞ്ഞു.

ഒരിടവേളയ്ക്ക് ശേഷം നവ്യ നായർ മുഖ്യധാരാ സിനിമയിലേക്ക് തിരിച്ചെത്തിയ സിനിമയായിരുന്നു ജാനകി ജാനേ. സൈജു കുറുപ്പ് ആയിരുന്നു നായകനായി എത്തിയത്. ഷറഫുദീൻ, അനാർക്കലി മരക്കാർ, സ്മിനു സിജോ, കോട്ടയം നസീർ, ജോർഡി പൂഞ്ഞാർ, സതി പ്രേംജി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ