കാമ്പില്ലാത്ത സിനിമകളാണ് പുറത്തിറങ്ങുന്നത്, ഹിന്ദി സിനിമകൾ കാണുന്നത് നിർത്തി: നസറുദ്ദീന്‍ ഷാ

ബോളിവുഡിൽ പുറത്തിറങ്ങുന്നത് കാമ്പില്ലാത്ത സിനിമകളാണെന്നും അതുകൊണ്ട് തന്നെ ഹിന്ദി സിനിമകൾ കാണുന്നത് നിർത്തിയെന്നും മുതിർന്ന ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ.

ഹിന്ദിയിൽ സിനിമകൾ എപ്പോഴും പണം സമ്പാദിക്കാനുള്ള മാർഗമായി മാത്രമാണ് നിർമ്മിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ അത്തരം പ്രവണതകളിൽ മാറ്റങ്ങൾ സംഭവിച്ചാൽ മാത്രമേ ബോളിവുഡ് ചലച്ചിത്ര മേഖല രക്ഷപ്പെടുകയൊളളൂ എന്നാണ് നസറുദ്ദീന്‍ ഷാ പറയുന്നത്.

“ഹിന്ദി സിനിമകള്‍ കാണുന്നത് ഞാന്‍ നിര്‍ത്തി. എനിക്കിപ്പോള്‍ ഹിന്ദി സിനിമകള്‍ ഇഷ്ടമല്ല. ഹിന്ദി സിനിമയെ പണം സമ്പാദിക്കാനുള്ള മാർഗമായി കാണുന്നത് നിർത്തിയാൽ മാത്രമേ ഹിന്ദി ചലച്ചിത്ര മേഖല മെച്ചപ്പെടുകയുളളൂ. ഹിന്ദി സിനിമയില്‍ എന്ത് സാരാംശമാണുളളത്? കാമ്പില്ലാത്ത സിനിമകളാണ് പുറത്തിറങ്ങുന്നത്.

ഒരേ തരം സിനിമ കണ്ട് സാധാരണക്കാര്‍ക്ക് ഉടനെ തന്നെ മടുത്ത് തുടങ്ങും. ഹിന്ദി സിനിമയുടെ 100 വര്‍ഷത്തെ ചരിത്രം അല്ലെങ്കില്‍ പാരമ്പര്യം പറഞ്ഞ് നമ്മള്‍ അഭിമാനം കൊളളുമായിരുന്നു. എന്നാല്‍ ഇന്നത്തെ ബോളിവുഡിന്‍റെ അവസ്ഥ എന്നെ നിരാശനാക്കുകയാണ്.

ഇത്തരം സിനിമകൾ ഇനിയും നിർമ്മിക്കപ്പെട്ടുകൊണ്ടേയിരിക്കും, ആളുകൾ അത് എപ്പോൾ വരെ കാണ്ടുകൊണ്ടിരിക്കും എന്ന് ദൈവത്തിനറിയാം. ഗൗരവമുളള സിനിമകള്‍ നിര്‍മിക്കപ്പെടണം.

യാഥാര്‍ത്ഥ്യം തുറന്നുകാട്ടുന്ന തരം സിനിമകള്‍, ഇന്നത്തെ കാലഘട്ടത്തിനാവശ്യമായ സിനിമകള്‍ ചെയ്യാന്‍ കഴിയണം. ഫത്‌വ ലഭിക്കാത്ത വിധത്തിൽ അല്ലെങ്കിൽ ഇഡി വാതിലിൽ മുട്ടില്ലെന്ന് ഉറപ്പ് വരുത്തി അത്തരം സിനിമകള്‍ ചെയ്യാന്‍ സാധിക്കണം.” തന്റെ പുതിയ വെബ് സീരീസിന്റെ പ്രൊമോഷൻ പരിപാടിയ്ക്കിടെ ആയിരുന്നു നസറുദ്ദീന്‍ ഷായുടെ പ്രതികരണം.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം