എ.ആര്‍ റഹമാന്‍ എന്ന ഒരാള്‍ ഓസ്‌കാര്‍ നേടിയതായി കേട്ടു, ആരാണെന്ന് അറിയില്ല, ഭാരതരത്‌ന എന്റെ അച്ഛന്റെ കാല്‍വിരലിലെ നഖത്തിന് സമം; വിവാദ പരാമര്‍ശവുമായി നന്ദമുരി ബാലകൃഷ്ണ

വിവാദ പരമാര്‍ശങ്ങളുടെ പേരില്‍ ശ്രദ്ധ നേടാറുള്ള താരങ്ങളില്‍ ഒരാളാണ് തെലുങ്ക് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നന്ദമുരി ബാലകൃഷ്ണ. എ.ആര്‍ റഹ്മാന്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്നാണ് ബാലകൃഷണയുടെ പുതിയ പരാമര്‍ശം. കൂടാതെ ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരത്തെ താരം അപമാനിക്കുകയും ചെയ്തു.

“”ഈ അവാര്‍ഡുകളെല്ലാം എന്റെ കാലിന് തുല്യമാണ്. തെലുങ്ക് സിനിമയ്ക്ക് എന്റെ കുടുംബം നല്‍കിയ സംഭാവനയ്ക്ക് തുല്യമല്ല ഒരു അവാര്‍ഡും. എ.ആര്‍ റഹ്മാന്‍ എന്ന് വിളിക്കുന്ന ഒരാള്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയതായും ഞാന്‍ കേട്ടു. റഹ്മാന്‍ ആരാണെന്ന് എനിക്കറിയില്ല.””

“”ഭാരതരത്‌ന ഒക്കെ എന്റെ അച്ഛന്റെ കാല്‍വിരലിലെ നഖത്തിനു സമം. എന്റെ അച്ഛനോ കുടുംബമോ അല്ല അവാര്‍ഡുകളാണ് മോശം”” എന്നാണ് ബാലകൃഷണയുടെ വാക്കുകള്‍. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണുമായി സ്വയം താരതമ്യപ്പെടുത്തുകയും ചെയ്തു.

വര്‍ഷങ്ങളായി ഷൂട്ടിംഗ് നീട്ടുന്ന ജെയിംസ് കാമറൂണില്‍ നിന്ന് വ്യത്യസ്തമായി തന്റെ ഷൂട്ടിംഗ് വേഗത്തില്‍ തീര്‍ക്കാന്‍ ആഗ്രഹിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കാനും കൂടുതല്‍ ഹിറ്റുകള്‍ നേടാനാകുമെന്നും വിശ്വസിക്കുന്നു. അതാണ് തന്റെ പ്രവര്‍ത്തന രീതി എന്നാണ് ബാലകൃഷ്ണ പറയുന്നത്.

Latest Stories

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്