അമ്മ മരിച്ചപ്പോൾ കരച്ചിൽ വരാത്തതുകൊണ്ട് ഞാൻ കാറുകയാണ് ചെയ്തത്, ആ സാഹചര്യം അനുഭവിച്ചവർക്കേ അത് മനസിലാകൂ : വീണ നായർ

അമ്മ മരിച്ചു എന്ന കാര്യം തനിക്ക് വിശ്വസിക്കാൻ സാധിക്കാത്തതിനാൽ താൻ കരഞ്ഞിട്ടില്ലെന്ന് നടി വീണ നായർ. എന്നാൽ പിന്നീട് അമ്മയുടെ മരണത്തിന്റെ സങ്കടത്തിൽ താൻ മിക്ക ദിവസങ്ങളിലും കരഞ്ഞുവെന്നും വീണ പറയുന്നു. മൈൽസ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് വീണ മനസ് തുറന്നത്.

‘അമ്മ മരിച്ച സമയത്ത് ഞാൻ കരഞ്ഞിട്ടില്ല. അതെന്താണെന്ന് ചോദിച്ചാൽ എനിക്കറിയില്ല. വിശ്വസിക്കാൻ പറ്റാത്ത ചില കാര്യങ്ങൾ അംഗീകരിക്കാൻ നമുക്ക് സാധിച്ചെന്ന് വരില്ലല്ലോ. ആ സാഹചര്യം അനുഭവിച്ചവർക്കേ അത് മനസിലാകൂ. പെട്ടെന്നാണ് സംഭവിച്ചത്. നടന്നു കയറിയ ആള് തിരിച്ചുവരുമ്പോൾ നമ്മുടെ കൂടെ ഇല്ല എന്ന് അറിയുമ്പോൾ അംഗീകരിക്കാൻ പാടാണല്ലോ’

‘അമ്മയെ ഹാളിൽ കിടത്തുമ്പോഴും ഞാൻ നോക്കുന്നത് അമ്മ ഇല്ലേ എന്റെ കൂടെ എന്നാണ്. വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. കരയാൻ പറ്റാതെ വന്നപ്പോൾ അവസാനം എടുക്കുന്ന സമയം ഞാൻ കാറുകയാണ് ചെയ്തത്. കണ്ണീർ വരാത്തതിനാൽ. അങ്ങനൊരു അവസ്ഥയായിരുന്നു. ഞാൻ കരഞ്ഞിട്ടില്ല. കരച്ചിൽ വരുന്നില്ല. എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട് നീയെന്താണ് കരയാത്തത് എന്ന്, പക്ഷെ അതിനു ശേഷം ഓരോ ഘട്ടങ്ങളിലും കരച്ചിൽ വന്നു കൊണ്ടിരിക്കും. ആ വേദന മാറില്ല’ നടി കൂട്ടിച്ചേർക്കുന്നു.

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായ നടിയാണ് വീണ നായർ.  ബിഗ് ബോസ് ഷോയിലേക്ക് പോയതോടെയാണ് താരംകൂടുതൽ ചർച്ചകളിൽ നിറയുന്നത്.

Latest Stories

പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് സര്‍ക്കാര്‍ നഷ്ടമായി കാണുന്നില്ല; അടൂരിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് സജി ചെറിയാന്‍

പൊലീസ് കാവലില്‍ മദ്യപാനം; കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

''നിലവിൽ ഐപിഎല്ലിന്റെ ഭാഗമായ എല്ലാ അന്താരാഷ്ട്ര കളിക്കാരേക്കാൾ മികച്ചവനാണ് അവൻ"; ജനപ്രിയ പ്രസ്താവനയുമായി സ്റ്റെയ്ൻ

മകളെ ശല്യംചെയ്തത് ചോദ്യംചെയ്തു; അയല്‍വാസിയുടെ ഓട്ടോറിക്ഷ കത്തിച്ച യുവാവ് പിടിയില്‍

'നിങ്ങൾക്ക് എന്നെ ധോണിയുമായി താരതമ്യം ചെയ്യാൻ കഴിയില്ല'; ഐ‌പി‌എൽ കളിക്കുന്നത് തുടരാത്തതിന്റെ കാരണം പറഞ്ഞ് ഡിവില്ലിയേഴ്‌സ്

ചോര മണക്കുന്ന ധര്‍മ്മസ്ഥല; 15 വര്‍ഷത്തെ അസ്വാഭാവിക മരണങ്ങളുടെ രേഖകളെല്ലാം മായ്ച്ചുകളഞ്ഞു പൊലീസ്; ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ കാലയളവിലെ രേഖകളാണ് പൊലീസ് നശിപ്പിച്ചിരിക്കുന്നത്

സിനിമാ കോണ്‍ക്ലേവില്‍ വിവാദ പ്രസ്താവന; ജാതീയ അധിക്ഷേപം നടത്തി അടൂര്‍ ഗോപാലകൃഷ്ണന്‍

തുടരെ തുടരെ അപമാനം; സ്വന്തം ടീമിനെ വിലക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്!

ഷാരൂഖ് ഖാനെ ഇഷ്ടമാണ്, പക്ഷെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്: ദേശീയ അവാർഡ് പുരസ്കാരത്തിൽ വി. ശിവൻകുട്ടി

WCL 2025: “ഞങ്ങൾ അവരെ തകർത്തേനെ...”: പാകിസ്ഥാനെതിരെ തുറന്ന ഭീഷണിയുമായി സുരേഷ് റെയ്‌ന