'മോഹന്‍ലാല്‍ സര്‍ ഒരു ഉലക ആക്ടര്‍, നാന്‍ അവരോടെ ഫാന്‍...'; ധനുഷ്

താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്ന് പല തവണ പൊതുവേദികളില്‍ തുറന്നു പറഞ്ഞിട്ടുള്ള നടനാണ് ധനുഷ്. ഇപ്പോള്‍ അത് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുകയാണ് ധനുഷ്. ഈ വര്‍ഷത്തെ വനിതാ ഫിലിം അവാര്‍ഡ് ചടങ്ങില്‍ വെച്ചാണ് വീണ്ടും തന്റെ മോഹന്‍ലാല്‍ ഇഷ്ടത്തെ കുറിച്ച് ധനുഷ് വാചാലനായത്. മികച്ച തമിഴ് നടനുള്ള അവാര്‍ഡ് സ്വീകരിച്ച ശേഷം സംസാരിക്കവേയാണ് ധനുഷ് ഇക്കാര്യം പറഞ്ഞത്.

“എനക്ക് മോഹന്‍ലാല്‍ സാറേ റൊമ്പ പുടിക്കും. നാന്‍ അവരോടെ ഫാന്‍. മോഹന്‍ലാല്‍ സര്‍ ഒരു ഉലക ആക്ടര്‍.” ധനുഷ് പറഞ്ഞു. മോഹന്‍ലാല്‍ അഭിനയിച്ച ഒരു സിനിമ റീമേക്ക് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെന്നും, പക്ഷേ അത് ചന്ദ്രമുഖി എന്ന പേരില്‍ സംഭവിച്ചെന്നും ധനുഷ് പറഞ്ഞു. എന്നിരുന്നാലും ഞങ്ങള്‍ക്ക് എന്നും പ്രചോദനമാണ് മോഹന്‍ലാല്‍ സാറെന്നും ധനുഷ് പറഞ്ഞു.

വെട്രിമാരന്‍ സംവിധാനം ചെയ്ത വടചെന്നെ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച തമിഴ് നടനുള്ള വനിതയുടെ അവാര്‍ഡ് ധനുഷിന് ലഭിച്ചത്. സിമ്മ അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് ധനുഷ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇന്നും ആരാധകരെ ത്രസിപ്പിക്കുന്നതാണ്. ലോകത്തെ ഏറ്റവും മികച്ച പത്തു നടന്മാരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയാണെങ്കില്‍ അതില്‍ ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഉറപ്പായിട്ടും ഉണ്ടാവുന്ന ഒരു പേര് മോഹന്‍ലാല്‍ എന്നായിരിക്കും എന്നാണ് ധനുഷ് അന്ന് പറഞ്ഞത്.

Latest Stories

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി