സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട്: ഹണി റോസ്

സിനിമയില്‍ സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേ എന്നു പ്രാര്‍ത്ഥിക്കാറുണ്ടെന്ന് നടി ഹണി റോസ്. തനിക്ക് ഏറ്റവും കംഫര്‍ട്ടബിള്‍ ആയ വേഷം പാന്റ്‌സ് ആണ്. സാരിയില്‍ താന്‍ സുന്ദരിയാണെന്ന് പറയുന്നവര്‍ ഉണ്ടെങ്കിലും തനിക്ക് സാരി ഉടുക്കുന്നത് ഇഷ്ടമല്ല എന്നാണ് ഹണി റോസ് തുറന്നു പറഞ്ഞിരിക്കുന്നത്.

സാരിയില്‍ താന്‍ സുന്ദരിയാണെന്ന് പറയുന്നവരുണ്ട്. പക്ഷേ തനിക്ക് സാരി ഉടുക്കുന്നത് അത്ര ഇഷ്ടമല്ല. രാവിലെ മുതല്‍ വൈകിട്ടു വരെ സാരിയുടുത്ത് നടക്കുക വളരെ ബുദ്ധിമുട്ടാണ്. സിനിമയില്‍ സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേ എന്നു പ്രാര്‍ഥിക്കാറുണ്ട്. ഗൗണ്‍ ഇഷ്ടമാണ്. കുറെ നാള്‍ ഗൗണ്‍ ആയിരുന്നു വേഷം.

ബോറടിച്ചപ്പോള്‍ അതു മാറ്റി. ജീന്‍സ് അധികം ധരിക്കാറില്ലായിരുന്നു. അടുത്തിടെ പാന്റ്‌സ് ധരിച്ചു തുടങ്ങി. ജീന്‍സിനെക്കാള്‍ പാന്റ്‌സ് ആണ് കംഫര്‍ട്ടബിള്‍. കടയില്‍ പോയി സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമല്ല. അമ്മയാണ് ഷോപ്പിംഗിന് ഒപ്പം വരുക. തങ്ങള്‍ അവിടെയുള്ള എല്ലാം എടുത്തു നോക്കും.

അതില്‍ രണ്ടുപേര്‍ക്കും ഇഷ്ടപ്പെടുന്നതു വാങ്ങും. അമ്മയോടൊപ്പം ഷോപ്പിംഗിന് പോകുന്നത് രസകരമാണ്. ബ്രാന്‍ഡഡ് സാധനങ്ങള്‍ അധികം ഉപയോഗിക്കുന്ന ആളല്ല താന്‍. ധരിക്കുമ്പോള്‍ കംഫര്‍ട്ട് ലഭിക്കുന്ന വസ്ത്രം ഏതു ബ്രാന്‍ഡിന്റെ ആണെങ്കിലും ഉപയോഗിക്കും എന്നാണ് ഹണി റോസ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ‘മോണ്‍സ്റ്റര്‍’ ആണ് ഹണി റോസിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തുന്നത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘വീര സിംഹ റെഡ്ഡി’ എന്ന തെലുങ്ക് ചിത്രമാണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ സിനിമ.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ