എന്നെ വിശ്വസിച്ച് പ്രഭു കഴിക്കാതെ ഷൂട്ടിന് ഇറങ്ങി, ഒടുവില്‍ അദ്ദേഹത്തിന്റെ കണ്ണില്‍ പെടാതെ മാറിയിരുന്നു..; വേദിയെ പൊട്ടിച്ചിരിപ്പിച്ച് ജയറാം, വീഡിയോ

‘പൊന്നിയിന്‍ സെല്‍വന്‍’ ഷൂട്ടിനിടെ നടന്‍ പ്രഭുവിനൊപ്പം കാരവാന്‍ പങ്കിട്ടപ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവച്ച് ജയറാം. ചിത്രത്തിന്റെ പ്രമോഷനിടെ നടന്‍ പ്രഭുവിനെ അനുകരിച്ച് വേദിയെ പൊട്ടിച്ചിരിപ്പിക്കുന്ന ജയറാമിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. രജനികാന്ത്, കമല്‍ഹാസന്‍, മണിരത്‌നം, എ.ആര്‍ റഹ്‌മാന്‍, പ്രഭു, വിക്രം, ഐശ്വര്യറായ് തുടങ്ങി താരനിബിഡമായ സദസിനു മുന്നിലായിരുന്നു ജയറാമിന്റെ രസകരമായ മിമിക്രി അവതരണം.

പുലര്‍ച്ചെ നാലര മണിയ്ക്ക് രണ്ടു പാക്കറ്റ് ഫുഡുമായി പ്രഭു സാര്‍ വന്നു വിളിച്ചു. കയ്യിലുള്ള ഭക്ഷണം രണ്ടു പേര്‍ക്കും ഷെയര്‍ ചെയ്തു കഴിക്കാമെന്ന് പറഞ്ഞു. ഒരുപാട് നേരത്തെയല്ലേ, ഈ സമയത്ത് എങ്ങനെ കഴിക്കുമെന്നായി താന്‍. ‘നിനക്ക് മണിരത്‌നത്തെ അറിയില്ലേ, മണി ബ്രേക്കേ തരില്ല, കഴിക്കുന്നെങ്കില്‍ ഇപ്പോഴേ കഴിക്കാം’.

നാലര മണിയ്ക്ക് കഴിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് താനവിടെയൊക്കെ ഒന്നു ചുറ്റികറങ്ങി നടന്നിട്ട് വന്ന് പ്രഭുസാറോട് പറഞ്ഞു ‘മണി സാര്‍ പറഞ്ഞു ഒരേ ഒരു ഷോട്ടേയുള്ളൂ അതുകഴിഞ്ഞ് ക്യാമറ സെറ്റ് ചെയ്യാന്‍ രണ്ടു മണിക്കൂര്‍ എടുക്കും, ആ സമയം ഭക്ഷണം കഴിക്കാം’ എന്ന്. ‘മണി അങ്ങനെ പറഞ്ഞോ, എന്നാല്‍ ഓകെ’, എന്നും പറഞ്ഞ് തന്നെ വിശ്വസിച്ച് പ്രഭു സാര്‍ കഴിക്കാതെ ഷൂട്ടിന് ഇറങ്ങി.

ആറുമണിയ്ക്ക് ആരംഭിച്ച ഷൂട്ട് 7 മണിയായി, എട്ടായി, പത്തായി, പതിനൊന്നായി. പത്തു മണിയായപ്പോഴൊക്കെ തനിക്ക് പ്രഭുസാറിന്റെ ശബ്ദം കേള്‍ക്കാം, ‘ഏയ് മണീ… എനിക്ക് വിശക്കുന്നൂ’ എന്ന്. ഷൂട്ടിംഗ് നീണ്ടു പോയി രണ്ടു മണിയായി. താന്‍ പ്രഭു സാറിന്റെ കണ്ണില്‍ പെടാതെ ഒരിടത്തു പോയി ഇരിക്കുകയാണ്.

അപ്പോ തനിക്ക് ശബ്ദം കേള്‍ക്കാം, ‘ആരേലും പോയി മൊട്ടയടിച്ച് കയ്യിലൊരു വടിയുമായി ഇരിക്കുന്ന ആളെ കണ്ടുപിടിച്ച് അവന്റെ കയ്യിലെ വടിയെടുത്ത് അവന്റെ തലയ്ക്കിട്ട് തന്നെയൊന്നു കൊടുക്കൂ’ എന്ന്. വിശപ്പ് സഹിക്കാനാവാത്ത സാര്‍ താന്‍ കാരണം ഏറെ കഷ്ടപ്പെട്ടു എന്നാണ് ജയറാം പറയുന്നത്. ജയറാം തന്നെ അനുകരിച്ച് പറഞ്ഞ കഥയെ കയ്യടികളോടെ സ്വീകരിക്കുന്ന പ്രഭുവിനെയും വീഡിയോയില്‍ കാണാം.

Latest Stories

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്