'ഉണ്ണി മുകുന്ദന്‍ കട്ടപ്പാരയും എടുത്ത് കക്കാന്‍ പോകുന്നതാ ഇതിലും നല്ലത്, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖമായി മാറുകയാണ് അയാള്‍'; നടനെ വര്‍ഗീയവാദിയാക്കി പോസ്റ്റ്, പ്രതികരിച്ച് താരം

തന്നെ വര്‍ഗീയവാദിയാക്കിയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരെ പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ കരിയറിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ചില രാഷ്ട്രീയപാര്‍ട്ടികളെ സുഖിപ്പിക്കാന്‍ വേണ്ടിയാണ് ‘മാളികപ്പുറം’ പോലെയുള്ള സിനിമകളില്‍ അഭിനയിക്കുന്നത് എന്നാണ് മൂവി സ്ട്രീറ്റ് എന്ന സിനിമാഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റില്‍ പറയുന്നത്.

സ്വന്തം സ്വാര്‍ഥ താല്‍പര്യത്തിന് വേണ്ടി തീവ്രവാദ ആശയത്തെ കൂട്ടുപിടിച്ച് സിനിമ ചെയ്ത നടന്റെ അജണ്ട വെളിപ്പെടുത്തുന്ന ചിത്രമാണ് അടുത്തതായി തയാറാകുന്ന ‘ജയ് ഗണേഷ്’ എന്നും ഈ പോസ്റ്റില്‍ ആരോപിക്കുന്നുണ്ട്. ഈ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍.

മൂവി സ്ട്രീറ്റില്‍ വന്ന കുറിപ്പ്:

മല്ലു സിംഗ് അല്ലാതെ മലയാളത്തില്‍ മറ്റൊരു ഹിറ്റ് ഇല്ലാതിരുന്ന, അഭിനയത്തിന്റെ കാര്യം പറയാന്‍ ആണെങ്കില്‍ ഒരു ആംഗ്രി യങ് മാന്‍ ആറ്റിട്യൂട് മാത്രമുള്ള ഉണ്ണിമുകുന്ദന്‍ തന്റെ കരിയര്‍ ഗ്രോത് ഉണ്ടാക്കാന്‍ കണ്ടുപിടിച്ച എളുപ്പ മാര്‍ഗം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുക എന്നത്. പതിയെ പതിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണിമുകുന്ദന്‍ മാറിക്കൊണ്ട് ഇരിക്കുകയാണ്.

മാളികപ്പുറം ഒരു ബിലോ ആവറേജ് സീരിയല്‍ ലെവല്‍ പടം ആയിരുന്നിട്ടു കൂടി ഹിറ്റ് ആവാന്‍ കാരണം ഭക്തി എന്ന ലൈനില്‍ മാര്‍ക്കറ്റ് ചെയ്തത് കൊണ്ട് ആയിരുന്നു. അടുത്തത് ജയ് ഗണേഷ് ആണ്, ഒരു തീവ്രവാദ ആശയത്തെ കൂട്ട് പിടിച്ചു പടം ഹിറ്റ് അടിക്കുന്നതിലും കരിയര്‍ ഗ്രോത് ഉണ്ടാക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്തു കക്കാന്‍ പോകുന്നതാണ്.

ഉണ്ണി മുകുന്ദന്റെ കുറിപ്പ്:

നന്ദി മൂവി സ്ട്രീറ്റ്. മാളികപ്പുറം ഒരു അജണ്ട സിനിമയാണെന്ന് കരുതുന്നവര്‍ക്ക് ജയ് ഗണേഷ് ഒഴിവാക്കാം. മൂവി സ്ട്രീറ്റില്‍ വന്ന പോസ്റ്റില്‍ എന്നെ വര്‍ഗീയവാദി ആക്കുന്നതുപോലെ തന്നെ തിയേറ്ററില്‍ വന്നു സിനിമ കണ്ടവരെയും അത്തരത്തില്‍ ചിത്രീകരിക്കുകയാണ് എന്ന് മനസിലാക്കുന്നു. ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ദാഹം ശമിപ്പിക്കാത്ത ഒരു സിനിമ ഞാന്‍ ചെയ്തു എന്നതുകൊണ്ടു ഇത്തരം പൊതു ഇടങ്ങള്‍ വിദ്വേഷം വളര്‍ത്താന്‍ വേണ്ടി ഉപയോഗപെടുത്തുന്നു എന്നത് ഞെട്ടലുണ്ടാക്കുന്നു.

എന്തായാലും ഇത്തരം വിദ്വേഷം വമിക്കുന്ന പോസ്റ്റുകള്‍ പങ്കുവയ്ക്കാന്‍ സമ്മതം കൊടുത്തതുകൊണ്ട് തന്നെ ഈ ഗ്രൂപ്പിനെ ഇനി ഒരു സിനിമാഗ്രൂപ്പായി കാന്‍ സാധിക്കില്ല. ഏപ്രില്‍ 11 ആണ് ജയഗണേഷിന്റെ റിലീസ് തീയതി. ഇതൊരു ഫാമിലി എന്റര്‍ടെയ്നറാണ്. ഈ സിനിമ നിങ്ങള്‍ ആസ്വദിക്കുമെന്നുറപ്പുണ്ട്. അതുകൊണ്ട് എല്ലാവരും കുടുംബത്തോടൊപ്പം വന്ന് സിനിമ കാണണം.

Latest Stories

വിവാഹം മുടങ്ങിയത് ബാലാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ; 16കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്; പ്രതി രക്ഷപ്പെട്ടത് പെണ്‍കുട്ടിയുടെ തലയുമായി

ഇന്ത്യയില്‍ രാഷ്ട്രീയ അസന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; അമേരിക്കക്കെതിരെ ആഞ്ഞടിച്ച് റഷ്യ; മതസ്വാതന്ത്ര്യ വിവാദത്തില്‍ മോദി സര്‍ക്കാരിന് പൂര്‍ണ പിന്തുണ

കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

കണ്ണ് വയ്ക്കല്ലേ.. ആലിയ മുതൽ ഷാരൂഖ് വരെ; സെലിബ്രിറ്റികളുടെ അന്ധവിശ്വാസങ്ങൾ

മുംബൈ ഇന്ത്യൻസ് സീനിയർ താരങ്ങളുടെ വക രഹസ്യ മീറ്റിംഗ്, തോൽവിയുടെ പഴി മുഴുവൻ ആ താരത്തിന്; മുംബൈ മാനേജ്‌മന്റ് പറയുന്നത് ഇങ്ങനെ

ലിപ്‌ലോക്കും സ്‌റ്റൈലും തിയേറ്ററില്‍ ഓടുന്നില്ല, ഇനി ചരിത്ര സിനിമയുമായി വിജയ് ദേവരകൊണ്ട; ശപിക്കപ്പെട്ട ഒരു നാടിന്റെ ചരിത്രവുമായി താരം

വീട്ടില്‍ സോളാര്‍ വെച്ചിട്ടും ബില്‍ കുതിച്ച് ഉയരുന്നു; കെഎസ്ഇബി വൈദ്യുതി കട്ടോണ്ട് പോകുന്നു; കാട്ടുകള്ളന്‍മാരില്‍ പ്രതീക്ഷയില്ലെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

ജസ്‌ന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി; ഉത്തരവ് പിതാവ് നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍

'താന്‍ മാത്രമല്ല അവരും ഉണ്ടായിരുന്നു'; നടപടി തനിക്ക് മാത്രം; നേതൃത്വത്തിനെതിരെ ആരോപണങ്ങളുമായി പ്രമോദ് പെരിയ

IPL 2024: പ്ലേഓഫ് പ്രതീക്ഷിച്ചല്ല, ഇത് ആത്മാഭിമാനത്തിന് വേണ്ടിയുള്ള കളി; ആര്‍സിബി ആരാധകരെ ഇളക്കിമറിച്ച് കോഹ്‌ലി