'ബി.ജെ.പിയെ ഇന്ത്യയിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയതാണ്, സായുധ വിപ്ലവം നടത്തി അധികാരത്തില്‍ എത്തിയതല്ല': വി.ഡി സതീശന് പിന്തുണയുമായി ഹരീഷ് പേരടി

ആര്‍.എസ്.എസ് വേദി പങ്കിട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, തെരഞ്ഞെടുപ്പ് കാലത്ത് സുകുമാരന്‍ നായരെയും വെള്ളാപ്പള്ളി നടേശനെയും കാന്തപുരം മുസ്ലിയാരെയും കാണാന്‍ പോകുന്നതു കൊണ്ട് തെറ്റില്ലെങ്കില്‍, മദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കില്‍ വി.ഡി. സതീശന്‍ ആര്‍.എസ്.എസിന്റെ വേദി പങ്കിട്ടതില്‍ ഒരു തെറ്റുമില്ലെന്ന് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ബി.ജെ.പിയെ ഇന്ത്യയിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയതാണെന്നും അല്ലാതെ അവര്‍ സായുധ വിപ്ലവം നടത്തി അധികാരത്തില്‍ എത്തിയതല്ലെന്നും ഹരീഷ് പറയുന്നു. അയിത്തവും തൊട്ടുകൂടായ്മയും ആര് ആരോട് ചെയ്താലും അത് വര്‍ഗ്ഗീയതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എനിക്ക് ഒരു പാട് RSS ഉംBJP യും മായ സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്..പിണറായി വിജയന്‍ മോദിയെ കാണാന്‍ പോകുന്നതുപോലെ പരസ്പ്പരം ബന്ധപ്പെടാതെ മുന്നോട്ട് പോവാന്‍ പറ്റില്ല എന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ അവരെയും അവര്‍ എന്നെയും കാണാന്‍ വരാറുണ്ട്…ഒരിക്കല്‍ ഒരു ശ്രീകൃഷ്ണ ജയന്തിക്ക് ബാലഗോകുലം വേദിയിലും പോയിട്ടുണ്ട്…അന്ന് ശ്രീകൃഷ്ണന്റെ കറുത്ത നിറത്തിന്റെയും യാദവ കുലത്തിന്റെ ദളിത് രാഷ്ട്രിയത്തെപറ്റിയുമാണ് സംസാരിച്ചത്..

ആരും എന്നെ വിലക്കിയിട്ടില്ല…T.P.ചന്ദ്രശേഖരന്റെയും ജയകൃഷണന്‍മാഷിന്റെയും കൊലപാതകങ്ങള്‍ക്കുശേഷം എത്രയോ CPM വേദികളില്‍ പങ്കെടുത്തിട്ടുണ്ട്…CPM സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തെരഞ്ഞെടുപ്പ് കാലത്ത് സുകുമാരന്‍നായരെയും വെള്ളാപ്പളി നടേശനെയും കാന്തപുരം മുസ്ലിയാരെയും കാണാന്‍ പോകുന്നതുകൊണ്ട് തെറ്റില്ലെങ്കില്‍ മദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കില്‍ V.D.സതീശന്‍ RSSന്റെ വേദി പങ്കിട്ടെതില്‍ ഒരു തെറ്റുമില്ല എന്നാണ് ഞാന്‍ കരുതുന്നത്…V.D.സതീശന്‍ പറഞ്ഞ കാര്യത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുമുണ്ട്…

BJPയെ ഇന്ത്യയിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയതാണ് …അല്ലാതെ അവര്‍ സായുധ വിപ്ലവം നടത്തി അധികാരത്തില്‍ എത്തിയതല്ല …നിങ്ങള്‍ക്ക് നിങ്ങളുടെ രാഷ്ട്രിയം ഉറക്കെ പറഞ്ഞുകൊണ്ടുതന്നെ അവരുടെ വേദികള്‍ പങ്കിടുന്നതില്‍ എന്താണ് തെറ്റ് ?..അയിത്തവും തൊട്ടുകൂടായ്മയും ആര് ആരോട് ചെയ്താലും അത് വര്‍ഗ്ഗീയതയാണ്…നമ്മുടെ പ്രതിജ്ഞ തന്നെ അങ്ങിനെയല്ലെ…ഇന്ത്യ എന്റെ രാജ്യമാണ്…എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്‍മാരാണ്..പിന്നെ എന്താണ് പ്രശ്‌നം.

Latest Stories

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍