ലൈംഗിക തൊഴിലാളികളെ സുപ്രിംകോടതി അംഗീകരിച്ച ദിവസം നിന്നെ ഓര്‍ക്കാതെ ഞാന്‍ എങ്ങിനെ കിടന്നുറങ്ങും: ഹരീഷ് പേരടി

സമകാലിക വിഷയങ്ങളില്‍ പ്രതികരിക്കുന്ന, സോഷ്യല്‍മീഡിയില്‍ സജീവമായ നടനാണ് ഹരീഷ് പേരടി. ഇപ്പോഴിതാ സുപ്രീം കോടതി ലൈംഗിക തൊഴിലിനെ ഒരു തൊഴിലായി തന്നെ അംഗീകരിച്ച് വിധി പുറപ്പെടുവിച്ചതിനെക്കുറിച്ച് നടന്‍ പങ്കുവെച്ച പോസ്റ്റ് വൈറലാകുകയാണ് .

തന്റെ സുഹൃത്തായ എ. ശാന്തകുമാറിന്റെ ‘ഒറ്റരാത്രിയിലെ കാമുകിമാര്‍’ എന്ന നാടകത്തെക്കുറിച്ചാണ് പേരടി കുറിച്ചിരിക്കുന്നത്. ലൈംഗിക തൊഴിലാളികള്‍ മാത്രം അഭിനയിക്കുന്ന ഈ നാടകം അന്നത്ര ശ്രദ്ധിക്കപ്പെടാതെ പോയതില്‍ താനും സുഹൃത്ത് ശാന്ത കുമാറും വിഷമിച്ചതിനെ കുറിച്ചാണ് പോസ്റ്റ്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

‘മലയാളം കണ്ട എക്കാലത്തെയും നാടക പ്രതിഭ A.ശാന്തകുമാര്‍ ഞങ്ങളുടെ ശാന്തന്‍..വര്‍ഷങ്ങള്‍ക്കുമുന്‍പ് ‘ഒറ്റരാത്രിയിലെ കാമുകിമാര്‍’ എന്ന നാടകം..ലൈംഗീക തൊഴിലാളികള്‍ മാത്രം അഭിനയിക്കുന്ന നാടകം..കോഴിക്കോട് ടൗണ്‍ഹാളില്‍ കളിച്ച ആ ദിവസം എനിക്കിന്നും ഓര്‍മ്മയുണ്ട്…മലയാളത്തിലെ പാട്ടബാക്കിയോളം,നിങ്ങളന്നെ കമ്മ്യൂണിസ്റ്റാക്കിയോളം പ്രാധാന്യമുള്ള നാടക ദിവസം..പക്ഷെ ആ ദിവസത്തെ അന്നാരും കൊണ്ടാടിയില്ല …പക്ഷെ ശാന്താ നമ്മളന്ന് സങ്കടപ്പെട്ട ആ ദിവസത്തിന് ഇന്ന് അര്‍ത്ഥമുണ്ടായിരിക്കുന്നു…

രാജ്യത്തെ പരമോന്നത കോടതി,സുപ്രിംകോടതി ആ ദിവസത്തെ അംഗീകരിച്ചിരിക്കുന്നു…നമ്മള്‍ ഇരുപത് കൊല്ലം മുന്‍പ് നാടകത്തില്‍ സംസാരിച്ച വിഷയങ്ങളാണ് മലയാളസിനിമ പുതിയ കണ്ടുപിടുത്തങ്ങളായി കൊണ്ടാടുന്നത്..പെരുംകൊല്ലനും,ഇത്താരചരിതവും,നമ്മളും,പുള്ളിപയ്യും ….ചേരട്ടയും,ഞാഞ്ഞൂലുമായി സിനിമയായി പുറത്തിറങ്ങുമ്പോള്‍ ഞാന്‍ ഒറ്റക്കിരിന്നും ചിരിക്കും…ചിരിയാണല്ലോ നമ്മളെ എക്കാലത്തും നിലനിര്‍ത്തിയത്..ലൈംഗീക തൊഴിലാളികളെ സുപ്രിംകോടതി അംഗീകരിച്ച ഈ ദിവസം നിന്നെയോര്‍ക്കാതെ ഞാന്‍ എങ്ങിനെ കിടന്നുറങ്ങും …എക്കാലത്തെയും എന്റെ പ്രിയപ്പെട്ട നാടകക്കാരാ..നാടക സലാം…”

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ