സത്യം പറയാന്‍ തുടങ്ങുമ്പോള്‍ കള്ളന്മാര്‍ ബഹളം വെച്ച് തുടങ്ങും, ഒരിക്കല്‍ സൗഹൃദം നടിച്ച ഇത്തരക്കാരെ തിരിച്ചറിയുക: ഹരീഷ് പേരടി

സത്യം സംസാരിച്ച് തുടങ്ങുമ്പോള്‍ കള്ളന്‍മാര്‍ ബഹളം സൃഷ്ടിക്കുന്നത് പ്രകൃതിനിയമമാണെന്ന് നടന്‍ ഹരീഷ് പേരടി. വന്ദേഭാരതിന് ഭാവിയില്‍ 130 കിലോ മീറ്റര്‍ വേഗം ഉണ്ടായാല്‍ ബിജെപിക്കു വോട്ട് ചെയ്യുമെന്ന നടന്റെ പ്രസ്താവന സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്കു വഴി വെച്ചിരുന്നു. ഇതിന് പിന്നാലെ ഹരീഷ് പേരടിക്കു നേരെ വലിയ വിമര്‍ശനങ്ങളുമുണ്ടായി. ഇതിന് മറുപടിയായാണ് നടന്‍ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചത്.

”നിങ്ങള്‍ സത്യം പറഞ്ഞ് കിടന്ന് ഉറങ്ങിനോക്കു. നല്ല ഉറക്കവും കിട്ടും..ജീവിതശൈലി രോഗങ്ങളുടെ അളവ് നമ്മളുമായി സമരസപ്പെടുകയും ചെയ്യും…നിങ്ങള്‍ സത്യം പറയാന്‍ തുടങ്ങുമ്പോള്‍ കള്ളന്‍മാരുടെ കുരു പൊട്ടി ഉലിക്കുക എന്നത് ഒരു പ്രകൃതിനിയമമാണ്..അത് കാര്യമാക്കണ്ട…

സത്യം പറയുന്ന മനുഷ്യനായി ജീവിക്കുമ്പോള്‍ കിട്ടുന്ന സുഖം എല്ലാ അടിമത്വങ്ങളെയും മറികടക്കുന്ന സ്വാതന്ത്ര്യമാണ്…കൂടെയുണ്ടാവും എന്ന് നിങ്ങള്‍ കരുതിയ, നിങ്ങളോട് സൗഹൃദം നടിച്ച കള്ളന്‍മാരെ തിരിച്ചറിഞ്ഞ്..ആരെയും ഭയപ്പെടാതെ ജീവിതം സത്യം പറഞ്ഞ് ആഘോഷിക്കുക..സത്യമേവ ജയതേ..”-ഹരീഷ് പേരടി പറഞ്ഞു.

വന്ദേഭാരത് എക്‌സ്പ്രസിനെ പിന്തുണച്ച് ഹരീഷ് എഴുതിയ കുറിപ്പ്

”എനിക്ക് 53 വയസ്സുകഴിഞ്ഞു …ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ച ഞാന്‍ വോട്ടവകാശം കിട്ടിയതു മുതല്‍ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തത്..പക്ഷേ ഈ വാര്‍ത്തയിലെ വേഗം എന്റെ ജീവിതത്തില്‍ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാന്‍ സാധിച്ചാല്‍ ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ മാറ്റി വെച്ച് ഞാന്‍ ബിജെപിയുടെ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യും…ഇല്ലെങ്കില്‍ ബിജെപിക്കെതിരെ വിരല്‍ ചൂണ്ടുകയും ചെയ്യും…കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം…ഇനിയും എന്റെ വോട്ട് നശിപ്പിക്കാന്‍ വയ്യാ..”

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ