'ലാലേട്ടനോട് മിന്നല്‍ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുന്നെ സംസാരിച്ചിരുന്നു'; ഗുരു സോമസുന്ദരം ഇനി ബറോസില്‍

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭം ‘ബറോസ്’ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു. ചിത്രത്തിന്റെ ക്യാരക്ടര്‍ സ്‌കെച്ച് പുറത്തു വിട്ട് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. കോവിഡ് രണ്ടാം തരംഗം ആരംഭിച്ചതിന് പിന്നാലെയാണ് ബറോസിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചത്.

ചിത്രത്തില്‍ നടന്‍ ഗുരു സോമസുന്ദരവും ഒരു പ്രധാന വേഷത്തിലെത്തും. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ തന്നെയാണ് ബറോസില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്ന വിവരം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മിന്നല്‍ മുരളി ചിത്രത്തില്‍ നടന്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

”ലാലേട്ടന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിക്കാന്‍ പോവുകയാണ്. ബറോസില്‍ ഞാനുണ്ടാവും. ലാലേട്ടനോട് മിന്നല്‍ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുന്നെ സംസാരിച്ചിരുന്നു എന്നാണ് ഗുരു സോമസുന്ദരം പറയുന്നത്. മലയാളത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം മോഹന്‍ലാലാണ്.

അദ്ദേഹത്തിന്റെ ഹിസ് ഹൈനസ് അബ്ദുള്ള, അങ്കിള്‍ ബണ്‍, നമ്പര്‍ 20 മദ്രാസ് മെയില്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറാേസിന്റെ ഒഫിഷ്യല്‍ ലോഞ്ച് ഈ വര്‍ഷം മാര്‍ച്ച് 24ന്‍ ആയിരുന്നു.

കേരളത്തിലും ഗോവയിലുമായി പല ദിവസങ്ങളില്‍ ചിത്രീകരണം നടത്തിയിരുന്നെങ്കിലും ഷൂട്ട് ചെയ്തത് മുഴുവന്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഷെഡ്യൂള്‍ ബ്രേക്ക് നീണ്ടു പോയതിനെ തുടര്‍ന്ന് കണ്ടിന്യുവിറ്റി പ്രശ്‌നമുള്‍പ്പെടെ ചിത്രം നേരിട്ടിരുന്നു.

Latest Stories

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ

ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!

ആഭ്യന്തര സര്‍വേയില്‍ ഡിഎംകെ തരംഗം; തമിഴ്‌നാട്ടില്‍ 39 സീറ്റിലും വിജയം ഉറപ്പിച്ചു

ധനുഷിനോടും കാര്‍ത്തിക്കിനോടും പൊറുക്കാനാവില്ല, ഞാന്‍ ബലിയാടായി.. ആന്‍ഡ്രിയയും തൃഷയും ഒക്കെ ആ ഗ്രൂപ്പിലുള്ളവരാണ്: സുചിത്ര

പ്രിയങ്ക ഗാന്ധിയുടെ മകൾക്കെതിരെ വ്യാജപോസ്റ്റ്; കേസെടുത്ത് പൊലീസ്

കടലുണ്ടിപ്പുഴയില്‍ കുളിച്ചു, പിന്നാലെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

400 സീറ്റിന്റെ വമ്പ് കഥകള്‍ കഴിഞ്ഞു; തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നേറുന്തോറും മോദിക്കും എന്‍ഡിഎയ്ക്കുമെതിരായി കാറ്റ് വീശുന്നു; ആഞ്ഞടിച്ച് തോമസ് ഐസക്ക്