ബിനു അടിമാലിയെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത് ഞാന്‍ തന്നെയാണ്, എന്നെ ഏറ്റവും കൂടുതല്‍ ബോഡി ഷെയിം ചെയ്തിട്ടുള്ളതും ഞാന്‍ തന്നെയാണ്: ഗിന്നസ് പക്രു

നടനും കോമേഡിയനുമായി ബിനു അടിമാലി ഗിന്നസ് പക്രുവിനെ കുറിച്ച് നടത്തിയ ഒരു പരാമര്‍ശം വിവാദമായിരുന്നു. ‘ചേട്ടന്‍ പേടി മാറ്റാന്‍ ആനയുടെ അടീക്കൂടെ പോണ്ട.. വല്ല ആനപ്പിണ്ടവും വീണാല്‍ ചേട്ടനേതാ പിണ്ടമേതാന്ന് തിരിച്ചറിയാന്‍ പറ്റാതാകും’ എന്ന കമന്റാണ് പ്രശ്നമായത്. ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗിന്നസ് പക്രു ഇപ്പോള്‍. താന്‍ തന്നെയാണ് ആ കമന്റ് ബിനുവിനെ കുറിച്ച് പറയിപ്പിച്ചത് എന്നാണ് പക്രു പറയുന്നത്. തന്നെ ഏറ്റവും കൂടുതല്‍ ബോഡി ഷെയിം ചെയ്തിട്ടുള്ളയാള്‍ താന്‍ തന്നെയാണെന്നും പക്രു വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

”ആ കമന്റ് ഞാനാണ് ബിനുവിനെ കൊണ്ട് പറയിപ്പിച്ചത്. ബിനുവിനെ പലരും ഉന്നം വച്ച് ആക്രമിച്ച സമയത്ത് ഇതും ഉപയോഗിക്കപ്പെട്ടതാണ്. എന്നെ ഏറ്റവും കൂടുതല്‍ ബോഡി ഷെയിം ചെയ്തിട്ടുള്ളയാള്‍ ഞാനാണ്. എന്റെ രൂപമാണ് പരിപാടിയില്‍ ആദ്യത്തെ ചിരിയുണ്ടാക്കുന്നത് എന്ന തിരിച്ചറിവാണ് എന്നെ കലാകാരനാക്കിയത്. ആ ചിരിയെ പോസിറ്റീവായി എടുക്കുകയും വളര്‍ത്തുകയും ചെയ്തു.”

”ഇന്ന് പൊളിറ്റിക്കല്‍ കറക്റ്റ്‌നസിനെ കുറിച്ച് അവബോധമുള്ള സമൂഹം വളര്‍ന്നതിനാല്‍ മറ്റൊരാള്‍ക്കെതിരെ തമാശ പറയുമ്പോള്‍ തീര്‍ച്ചയായും ആലോചിക്കേണ്ടി വരും. എന്നിരുന്നാലും കോമഡി ചെയ്യുന്നവരെ ഇത്തരം ഒരു വൃത്തത്തിലാക്കിയാല്‍ തമാശയുണ്ടാക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ട് പോകും. വിദേശ രാജ്യങ്ങളിലെ സ്റ്റാന്‍ഡ് അപ് കോമഡികളില്‍ എന്തൊക്കെയാണവര്‍ പറയുന്നത്.”

”അത് തമാശയായി തന്നെ എടുക്കപ്പെടുന്നു. ഒരു വേദിയില്‍ അവിടുത്തെ മൂഡ് അനുസരിച്ച് പറയുന്ന കാര്യങ്ങള്‍ കട്ട് ചെയ്തു റീല്‍ ആയി കാണുമ്പോള്‍ മറ്റൊരു വിധത്തിലായിരിക്കും മനസിലാക്കപ്പെടുന്നത്. അത് മാത്രം കണ്ട് ബോഡി ഷെയ്മിംഗ് ചെയ്ത് എന്നോ അഹങ്കാരത്തോടെ സംസാരിച്ചു എന്നോ വിലയിരുത്താനാകില്ല.”

”അതേസമയം, പൊതുസാഹചര്യങ്ങളില്‍ തമാശ പറയുമ്പോള്‍ ബോഡി ഷെയ്മിംഗ് ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക തന്നെ വേണം. ഉന്നത സ്ഥാനത്തിരിക്കുന്ന പലരും പറയുന്നൊരു കമന്റ്‌റാണ് ‘അന്ധന്‍ ആനയെ കണ്ട പോലെ’ എന്നത്. അത്തരം പദങ്ങള്‍ പലരും ഉപയോഗിച്ചു കേള്‍ക്കു മ്പോള്‍ വിഷമം തോന്നാറുണ്ട്. ശാരീരിക പരിമിതിയുള്ളയാളുകളെ പൊതുവിടത്തില്‍ കളിയാക്കുന്നതും പ്രോഗ്രാമില്‍ പറയുന്ന തമാശകളും തമ്മില്‍ വ്യത്യാസമുണ്ട്.”

”ക്വാഡന്‍ എന്ന കുഞ്ഞിനെ കൂട്ടുകാര്‍ ബോഡി ഷെയ്മിംഗ് ചെയ്തതിന്റെ പേരില്‍ അവന്‍ വിഷമിച്ച് കരഞ്ഞപ്പോഴാണ് ആദ്യമായി ഞാന്‍ ബോഡി ഷെയ്മിംഗിനെ കുറിച്ച് പ്രതികരിക്കുന്നത്. അവന്റെ അമ്മ അന്ന് എന്നെ വിളിച്ചു സംസാരിച്ചു. എന്റെ വാക്കുകള്‍ അവനെ സ്വാധീനിച്ചുവെന്നും ആത്മവിശ്വാസത്തോടെ ഹോളിവുഡ് സിനിമയില്‍ അഭിനയിക്കുകയാണെന്നും പറഞ്ഞു” എന്നാണ് ഗിന്നസ് പക്രു പറയുന്നത്.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം