'കുഞ്ഞപ്പന് വേണ്ടി നീ എടുത്ത പ്രയത്‌നത്തിന് അഭിനന്ദനങ്ങള്‍'; സൂരജിനെ അഭിന്ദിച്ച് ഗിന്നസ് പക്രു

രതീഷ് ബാലകൃഷ്ണ പൊതുവാള് ഒരുക്കിയ ചിത്രമാണ്് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ കുഞ്ഞപ്പനെന്ന റോബോര്‍ട്ടും ഒരുമുഖ്യ കഥാപാത്രമായിരുന്നു. മലയാള സിനിമയിലെ അറിയപ്പെടുന്ന കോമഡി താരം സൂരജ് തേലക്കാടാണ് കുഞ്ഞപ്പനായി എത്തിയത്. ഇപ്പോഴിതാ സൂരജിന്റെ പ്രയത്‌നത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗിന്നസ് പക്രു.

“ഈ ചിത്രത്തില്‍ നിന്റെ മുഖമില്ല ….ശരീരം മാത്രം…. കുഞ്ഞപ്പന്‍ എന്ന റോബര്‍ട്ടിന് വണ്ടി നീ എടുത്ത പ്രയത്‌നം…. പ്രിയ സൂരജ് അഭിനന്ദനങ്ങള്‍.”പക്രു ഫെയ്സ്ബുക്കില്‍ കുറിച്ചു.

ചിത്രത്തിന് വേണ്ടി കുറച്ച് കഷ്ടപ്പെട്ടെന്നും പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും സൂരജ് പറയുന്നു. സ്വന്തം മുഖം കാണിക്കാതെ ഒരു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ ആദ്യം സങ്കടം തോന്നിയിരുന്നു. അഞ്ച് കിലോഗ്രാം തൂക്കമാണ് സ്യൂട്ടിന് ഭാരമുണ്ടായിരുന്നത്. ഷൂട്ടിങ് കഴിയുമ്പോഴേക്കും വിയര്‍ത്ത് കുളിച്ച അവസ്ഥയിലായിരുന്നെന്നും സൂരജ് പറഞ്ഞിരുന്നു.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം