സീറ്റ് ബെല്‍റ്റിന്റെ പ്രാധാന്യം, ആ നിമിഷത്തില്‍ നേരിട്ടറിഞ്ഞു; വാഹനാപകടത്തെ കുറിച്ച് ഗിന്നസ് പക്രു

തനിക്ക് നേരിട്ട വാഹനാപകടത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ കുറിച്ച് നടന്‍ ഗിന്നസ് പക്രു. അപകടത്തില്‍ പരുക്കുകളില്ലെന്നും യാത്ര തുടര്‍ന്നു കൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സീറ്റ് ബെല്‍റ്റിന്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു എന്നും താരം കുറിച്ചു. അപകടത്തെ കുറിച്ച് താരം ഫേസ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഞാന്‍ സുഖമായിരിക്കുന്നു. മനോധൈര്യം കൈവിടാതെ എന്റെ കാര്‍ ഓടിച്ച ശിവനും, അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാര്‍ക്കും എസ് ഐ ഹുമയൂണ്‍ സാറിനും, സുഹൃത്തായ മാത്യു നൈനാനും നന്ദി അറിയിക്കുന്നു എന്നും ഗിന്നസ് പക്രു കുറിച്ച്.

ഗിന്നസ് പക്രുവിന്റെ കുറിപ്പ്
സുഹൃത്തുക്കളെ, ഇന്ന് രാവിലെ തിരുവല്ലയില്‍ വച്ച് ഞാന്‍ ഒരു കാറപകടത്തില്‍ പെട്ടു. പരുക്ക് കള്‍ ഒന്നും തന്നെയില്ല. എതിര്‍ദിശയില്‍ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഞാന്‍ സുഖമായിരിക്കുന്നു. മനോധൈര്യം കൈവിടാതെ എന്റെ കാര്‍ ഓടിച്ച ശിവനും, അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാര്‍ക്കും എസ് ഐ ഹുമയൂണ്‍ സര്‍ നും, സുഹൃത്തായ മാത്യു നൈനാനും, വീട്ടിലെത്തിച്ച ട്വിന്‍സ് ഇവന്‍ന്റ്‌സ് ഉടമ ടിജുവിനും, നന്ദി. പ്രാര്‍ത്ഥിച്ചവര്‍ക്കും, എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി. എന്റെ യാത്ര തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു സീറ്റ് ബെല്‍റ്റിന്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു. ദൈവത്തിനു നന്ദി.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം