സിനിമാ മേഖല പുരുഷാധിപത്യമുള്ള മേഖല എന്നതിലുപരി സെക്‌സിസ്റ്റ്, അതുകൊണ്ട് അക്കാര്യം എനിക്ക് ദുര്‍ഘടമാണ്: ഗൗരി കിഷന്‍

സിനിമാ മേഖല പൊതുവെ സെക്‌സിസ്റ്റാണെന്ന് നടി ഗൗരി കിഷന്‍. ഒരു നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ ഒരു നടിക്ക് ഒരിക്കലും കിട്ടില്ലെന്നും അത് അവര്‍ സ്ത്രീയായതുകൊണ്ടാണെന്നും നടി പറഞ്ഞു. തന്റെ പ്രായം കാരണം പല മുതിര്‍ന്ന സംവിധായകരോടും അഭിപ്രായം പറയാനുള്ള സ്വാതന്ത്രം ഇല്ലാത്തത് പോലെ തോന്നിയിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗരി ഇക്കാര്യം പറഞ്ഞത്.

‘ സാഹിത്യവും ജേര്‍ണലിസവുമാണ് ഞാന്‍ പഠിച്ചത്. സിനിമകള്‍ കാണാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. നടിയെന്നല്ല പ്രേക്ഷക എന്നാണ് ഞാന്‍ സ്വയം വിളിക്കുക. പലരും എന്നോട് പറഞ്ഞിട്ടുണ്ട് നിന്നില്‍ ഒരു സംവിധായികയുണ്ടെന്ന്. 96ന്റെ സംവിധായകനോട് എഴുതാനുള്ള താത്പര്യം ഞാന്‍ പറഞ്ഞിരുന്നു. 23 വയസ്സായല്ലേയുള്ളൂ, ഇപ്പോള്‍ നല്ല നടിയാണ്, കൂടുതല്‍ അനുഭവങ്ങള്‍ നേടൂ എന്ന് അദ്ദേഹം പറഞ്ഞു.

സിനിമാ മേഖല പുരുഷാധിപത്യമുള്ള മേഖല എന്നതിലുപരി സെക്‌സിസ്റ്റാണ്. ഒരു നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ അല്ല നടിക്ക് കിട്ടുന്നത്. നടി എന്ന നിലയ്ക്ക് അങ്ങനെ എനിക്ക് ഫീല്‍ ചെയ്തിട്ടുണ്ടെങ്കില്‍ സംവിധായികയാവുക എന്നത് 100 ശതമാനം ദുര്‍ഘടമായിരിക്കുമെന്ന് എനിക്ക് അറിയാം. അ

അതേസമയം, ഗൗരി പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ‘അനുരാഗം’ ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ലക്ഷ്മിനാഥ് സത്യം സിനിമാസ്‌ന്റെ ബാനറില്‍ സുധിഷ് എന്‍, പ്രേമചന്ദ്രന്‍ എജി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രകാശന്‍ പറക്കട്ടെ എന്ന സിനിമയ്ക്ക് ശേഷം ഷഹദ് സംവിധാനം ചിത്രമാണ് അനുരാഗം. അശ്വിന്‍ ജോസ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നു. സുരേഷ് ഗോപി ഛായഗ്രഹണം നടത്തുന്ന ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടറാണ് അനീഷ് നാടോടി, ലിജോ പോള്‍ എഡിറ്ററും, ജോയല്‍ ജോണ്‍സ് സംഗീത സംവിധായകനുമാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ