അമ്മയുടെ ഈ 'അശ്ലീല' ചിത്രങ്ങള്‍ ഒരു ദിവസം മകന്‍ കാണും.. അവന് എന്ത് തോന്നും എന്നോര്‍ത്ത് ആശങ്കയും ഭയവുമുണ്ട്: ഗിരിജ ഓക്ക്

37-ാം വയസില്‍ നാഷണല്‍ ക്രഷ് ആയി മാറിയ നടിയാണ് ഗിരിജ ഓക്ക്. മറാത്തി നടിയായ ഗിരിജയുടെ സിംപിള്‍ ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ‘ദി വുമണ്‍ ഇന്‍ ദി ബ്ലൂ സാരി’ എന്ന കാപ്ഷനിലും അല്ലാതെയും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന എല്ലാ ചിത്രങ്ങളും തന്റേതല്ലെന്നും അത് എഐ ജനറേറ്രഡ് ചിത്രങ്ങളാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗിരിജാ ഓക്ക്. തന്റെത് എന്ന പേരില്‍ അശ്ലീല ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. തനിക്ക് 12 വയസുള്ള മകനുണ്ട്. അവന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നില്ല, പക്ഷേ ഭാവിയില്‍ അവന്‍ ഉപയോഗിക്കും. അവന്‍ വലുതാകുമ്പോള്‍, ഈ ചിത്രങ്ങളിലേക്ക് എത്തപ്പെടും. കാരണം ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ എന്നെന്നേക്കുമായി നിലനില്‍ക്കും. അവന്റെ അമ്മയുടെ ഈ ‘അശ്ലീല’ ചിത്രങ്ങള്‍ അവന്‍ ഒരു ദിവസം കാണും, അവയെ കുറിച്ച് അവന് എന്ത് തോന്നും എന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് ആശങ്കയും ഭയവുമുണ്ട് എന്നാണ് നടി പറയുന്നത്.

നടിയുടെ വാക്കുകള്‍:

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് തികഞ്ഞ ഭ്രാന്തമായ കാര്യങ്ങളാണ്. പെട്ടെന്ന് എനിക്ക് ഒരുപാട് ശ്രദ്ധ ലഭിച്ചു. ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാന്‍ ആലോചിക്കുകയാണ്. അതേസമയം, എനിക്ക് ഒരുപാട് സ്‌നേഹം ലഭിക്കുന്നുണ്ട്, ഇന്‍സ്റ്റാഗ്രാമിലോ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലോ എന്റെ പോസ്റ്റുകള്‍ കണ്ട ആളുകളില്‍ നിന്ന് ഒരുപാട് നല്ല കമന്റുകള്‍, മെസേജുകള്‍, ഫോണ്‍ കോളുകള്‍ എന്നിവയെല്ലാം ലഭിക്കുന്നു. എനിക്ക് ലഭിക്കുന്ന സ്‌നേഹത്തിന്റെ അളവ് അവിശ്വസനീയവും താങ്ങാനാവാത്തതുമാണ്.

എന്റെ ഒരുപാട് സുഹൃത്തുക്കള്‍, ബന്ധുക്കള്‍, പരിചയക്കാര്‍ എന്നിവരെല്ലാം പല പോസ്റ്റുകളും മീമുകളും എനിക്ക് അയച്ചിട്ടുണ്ട്, അവയില്‍ ചിലത് അതിശയകരമാംവിധം രസകരവും വളരെ സര്‍ഗാത്മകവുമാണ്. എന്നാല്‍ അവയില്‍ ചിലത്, എഐ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത എന്റെ ചിത്രങ്ങളാണ്, അവ അത്ര നല്ലതല്ല. അവ ലൈംഗികച്ചുവയുള്ളതും തെറ്റായ രീതിയില്‍ ചിത്രീകരിച്ചിട്ടുള്ളതുമാണ്, അത് തീര്‍ത്തും അസ്വസ്ഥമാക്കുന്ന തരത്തിലാണ് പ്രചരിക്കുന്നത്, ഇത് എന്നെ വല്ലാതെ അലട്ടുന്നുണ്ട്.

ഞാനും ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന ഒരാളാണ്. സോഷ്യല്‍ മീഡിയ നന്നായി ഉപയോഗിക്കുന്ന ഒരാളാണ്. ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. ഒരു കാര്യം വൈറലാകുമ്പോഴോ, ട്രെന്‍ഡിങ് ആകുമ്പോഴോ, ഇത്തരം ചിത്രങ്ങള്‍ സാധാരണയായി ഉണ്ടാക്കപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യാറുണ്ട്. ആളുകള്‍ നിങ്ങളുടെ പോസ്റ്റുകളില്‍ ക്ലിക്ക് ചെയ്യുകയും നിങ്ങള്‍ക്ക് ആവശ്യത്തിന് ലൈക്കുകളും ഇന്ററാക്ഷനും ലഭിക്കുകയും, അത് നിങ്ങളുടെ ഉദ്ദേശ്യം നിറവേറ്റുകയും ചെയ്യുന്നിടത്തോളം കാലം ഈ കളി എങ്ങനെ കളിക്കണമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.

എന്നാല്‍ എന്നെ അലട്ടുന്നത്, ഈ കളിക്ക് നിയമങ്ങളില്ല എന്നതും, ഈ കളിയില്‍ ഒരു കാര്യവും നിരോധിക്കപ്പെട്ടതായിട്ടില്ല എന്നതുമാണ്. എനിക്കൊരു 12 വയസ്സുകാരന്‍ മകനുണ്ട്. അവന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നില്ല, പക്ഷേ ഭാവിയില്‍ അവന്‍ ഉപയോഗിക്കും. അവന്‍ വലുതാകുമ്പോള്‍, ഈ ചിത്രങ്ങളിലേക്ക് എത്തപ്പെടും. കാരണം ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ എന്നെന്നേക്കുമായി നിലനില്‍ക്കും.

അവന്റെ അമ്മയുടെ ഈ ‘അശ്ലീല’ ചിത്രങ്ങള്‍ അവന്‍ ഒരു ദിവസം കാണും, അവയെ കുറിച്ച് അവന് എന്ത് തോന്നും എന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് ആശങ്കയുണ്ട്, ഭയമുണ്ട്, ഇത് എന്നെ വല്ലാതെ അലട്ടുന്നു. ഇവ യഥാര്‍ഥ ചിത്രങ്ങളല്ലെന്നും എഐ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത് എഡിറ്റ് ചെയ്തതാണെന്നും അവനറിയാം. ഇപ്പോള്‍ ഈ ചിത്രങ്ങള്‍ കാണുന്ന ആളുകളെപ്പോലെ തന്നെ, ഇത് യഥാര്‍ഥ ചിത്രങ്ങളല്ലെന്നും മാറ്റം വരുത്തിയതാണെന്നും അവരും അറിയുന്നവരാണ്. പക്ഷേ ഇത് അവര്‍ക്ക് ഒരുതരം വിലകുറഞ്ഞ ആനന്ദം, ഒരുതരം വിലകുറഞ്ഞ ലൈംഗിക ഉത്തേജനം നല്‍കുന്നു.

ഇത് ഭയപ്പെടുത്തുന്നതാണ്. ഇതിനെ കുറിച്ച് എനിക്ക് വലിയൊന്നും ചെയ്യാനാവില്ലെന്ന് എനിക്കറിയാം, എനിക്ക് നല്ല ബോധ്യമുണ്ട്. പക്ഷേ ഇതിനെ കുറിച്ച് ഒന്നും ചെയ്യാതിരിക്കുന്നത് എന്നെ സംബന്ധിച്ച് ശരിയല്ല. അതിനാല്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. ഈ വീഡിയോ കാണുന്നവരില്‍, സ്ത്രീകളുടെയും പുരുഷന്മാരുടെയും മറ്റ് ആരുടെയും ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത് അനുചിതമായ രീതിയില്‍ പ്രചരിപ്പിക്കുന്നവരുണ്ടെങ്കില്‍, നിങ്ങള്‍ ഒരു തവണ അതിനെ കുറിച്ച് ചിന്തിക്കണം.

നിങ്ങള്‍ ഇത്തരം ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുകയും പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന ഒരാളല്ലെങ്കില്‍ പോലും, സോഷ്യല്‍ മീഡിയയില്‍ ഇത്തരം ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കില്‍, നിങ്ങളും ഈ പ്രശ്‌നത്തിന്റെ ഭാഗമാണ്. നിങ്ങള്‍ ഇതിലൊരു പുനര്‍വിചിന്തനം നടത്തണമെന്ന് എനിക്ക് അഭ്യര്‍ത്ഥിക്കാന്‍ മാത്രമേ കഴിയൂ. അതൊഴികെ, ഈ അപ്രതീക്ഷിത ശ്രദ്ധ കാരണം ഞാന്‍ ഒരുപാട് സന്തോഷിക്കുന്നുണ്ട്. ഇത് എന്റെ സിനിമകള്‍, സീരീസുകള്‍, നാടകങ്ങള്‍ എന്നിവ കൂടുതല്‍ ആളുകള്‍ കാണുന്നതിലേക്ക് നയിക്കുകയാണെങ്കില്‍, പിന്നെ എനിക്ക് മറ്റെന്താണ് ചോദിക്കാന്‍ കഴിയുക? നിങ്ങളുടെ സ്‌നേഹം തുടര്‍ന്നും ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഞാനും നല്ല നല്ല സൃഷ്ടികള്‍ തുടര്‍ന്നും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Latest Stories

പുന്നപ്ര വയലാര്‍ രക്തസാക്ഷികളുടെ മണ്ണ് വഞ്ചന കാണിച്ചവരെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല; അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ഒരു അവസരവാദി, ഇത്തരം നിലപാടുള്ളവര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ താഴ്ന്നു പോകുമെന്ന് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് ദിവസം സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോടെ അവധി; നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

4,500 കോടി രൂപയുടെ തട്ടിപ്പ്, വ്യാജ രേഖകൾ നൽകി നിക്ഷേപം നടത്തിച്ചു; അനിൽ അംബാനിക്കെതിരെ എൽഐസി; പുതിയ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ

നാറ്റോ വെറും കടലാസ് പുലി, സഖ്യം വിടുമെന്ന ഭീഷണിയുമായി വീണ്ടും ട്രംപ്

സംസ്ഥാനത്ത് ഇന്നും നാളെയും താപനില മുന്നറിയിപ്പ്; പാലക്കാട് ഉൾപ്പെടെ വിവിധ ജില്ലകളിൽ താപനില 36 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത

'കർമ ആരേയും വെറുതേ വിടില്ല', പ്രതികരിക്കാൻ എനിക്ക് 15 വർഷം വേണ്ടിവന്നു; പരാതിയുമായി രംഗത്തെത്തിയ നടിക്ക് നന്ദി; പ്രതികരണവുമായി ബംഗാളി നടി

എം കെ വര്‍ഗീസിന്റെ ഘര്‍ വാപ്പസി; അഞ്ച് കൊല്ലം ഇടത് മുന്നണി മേയറായി, ഇനി കുടുംബത്തിലേക്ക് മടക്കമെന്ന് മുന്‍ തൃശൂര്‍ മേയര്‍; കോണ്‍ഗ്രസിലേക്കുള്ള മടക്കം നിരുപാധികം

നാലുവോട്ടിനുവേണ്ടി എന്തിനും മടിയില്ലാത്തവരാണ് സിപിഎമ്മെന്ന് വി ഡി സതീശന്‍; 'മുഖ്യമന്ത്രിയെ ഫെയ്‌സ്ബുക്ക് വഴിയല്ല, നേരിട്ടുള്ള സംവാദത്തിനാണ് ക്ഷണിച്ചത്, ഇപ്പോള്‍ചോദിക്കുന്ന ചോദ്യത്തിനല്ല നാളെ മറുപടി പറയുന്നത്'

ലൈംഗികാതിക്രമക്കേസ്; നടക്കാന്‍ പാടില്ലാത്ത സംഭവം; ഇരകള്‍ക്ക് നീതി ലഭിക്കണമെന്ന് രമേഷ് പിഷാരടി

സുരേഷ് ഗോപിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി; തിരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന ബിജെപി എംപിയുടെ വാദം കോടതി തള്ളി, വിചാരണ നേരിടണം