'കേരളത്തില്‍ എത്തിയപ്പോഴാണ് സമഗ്രമായ വൈദ്യപരിശോധനയ്ക്ക് വിധേയയാകേണ്ടി വന്നത്, മറ്റൊരിടത്തും ഇത് കണ്ടില്ല'

ലോകമെങ്ങും കൊറോണ ഭീതിയില്‍ കഴിയവേ ഉത്തരേന്ത്യന്‍ യാത്രയ്ക്ക് ശേഷം കേരളത്തില്‍ മടങ്ങിയെത്തിയതിന്റെ ആശ്വാസം പങ്കുവെച്ച് നടി ഗായത്രി അരുണ്‍. കേരളത്തിലെത്തിയപ്പോഴാണ് സമഗ്രമായ വൈദ്യപരിശോധനയ്ക്ക് വിധേയയാകേണ്ടി വന്നതെന്നും മറ്റൊരിടത്തും ഇത് കണ്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ ഗായത്രി പറഞ്ഞു.

ഗായത്രിയുടെ വാക്കുകള്‍….

“ഞാന്‍ രണ്ടാഴ്ചയായി ഉത്തരേന്ത്യന്‍ യാത്രയിലായിരുന്നു. എന്നാല്‍ കേരളത്തിലെത്തിയപ്പോഴാണ് വിമാനത്താവളത്തില്‍ സമഗ്രമായ വൈദ്യപരിശോധനയ്ക്ക് വിധേയയാകേണ്ടി വന്നത്. മറ്റൊരു വിമാനത്താവളത്തിലും ഇത്തരത്തിലുള്ള ഒരു സ്‌ക്രീനിങ് കാണാന്‍ കഴിഞ്ഞില്ല. നിങ്ങള്‍ ആരോഗ്യവകുപ്പിനോ സര്‍ക്കാരിനോ എതിരായ എന്തെങ്കിലും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെങ്കില്‍ അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ അറിയാത്തതിനാലാണ്.”

“തീര്‍ച്ചയായും ഇത് വിമര്‍ശനത്തിനുള്ള സമയമല്ല, ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്. പകര്‍ച്ചവ്യാധിയെ അതിജീവിക്കാന്‍ നമ്മള്‍മാത്രം ആരോഗ്യവാന്മാരായിരുന്നിട്ട് കാര്യമില്ല, സഹജീവികളും സുരക്ഷിതരാണെന്ന് ഉറപ്പിക്കണം. അത് ഏതൊരു പൗരന്റേയും ഉത്തരവാദിത്തമാണ്.” ഗായത്രി അരുണ്‍ പറഞ്ഞു.

https://www.instagram.com/tv/B9oBdnvpjBn/?utm_source=ig_web_copy_link

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ