'നാമൊരു ദൗത്യത്തിലാണ്, എന്നെ വിശ്വസിക്കൂ, നല്ല ദിനങ്ങള്‍ വരും'; കുറിപ്പുമായി ഗായത്രി അരുണ്‍

സീരിയലിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ഗായത്രി അരുണ്‍. അടുത്തിടെ മമ്മൂട്ടി നായകനാവുന്ന വണ്‍ എന്ന ചിത്രത്തില്‍ ഗായത്രിയും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ കാലത്തെക്കുറിച്ച് ഗായത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നല്ല നാളെയുക്കുറിച്ചുള്ള ഊര്‍ജം പങ്കുവച്ചിരിക്കുകയാണ് ഗായത്രി കുറിപ്പില്‍.

“പുറത്തേക്കിറങ്ങാനുള്ള ഒരു വലിയ ആഗ്രഹം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടാവും. കാറ്റ് അനുഭവിക്കാന്‍, കടലിനെ കേള്‍ക്കാന്‍, ചുറ്റിക്കറങ്ങാനും നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നേടാനും. എന്നെ വിശ്വസിക്കൂ, നല്ല ദിനങ്ങള്‍ വരും. നാമൊരു ദൗത്യത്തിലാണെന്ന് വിശ്വസിക്കുക. ഒരു മെച്ചപ്പെട്ട ഭൂമിയെ പുനര്‍നിര്‍മ്മിക്കാനുള്ള ദൗത്യം. എല്ലാവരും വീട്ടിലിരിക്കുക. ഒരു നല്ല നാളെയ്ക്കുവേണ്ടി കാത്തിരിക്കുക.” ഗായത്രി കുറിച്ചു.

https://www.instagram.com/p/B-Wi4ATpppm/?utm_source=ig_web_copy_link

താന്‍ കടല്‍ത്തീരത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമാണ് ഗായത്രിയുടെ പോസ്റ്റ്. പോസ്റ്റ് ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. നേരത്തെ കേരള സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ഗായത്രി രംഗത്ത് വന്നിരുന്നു.

Latest Stories

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ