ആ സിനിമയില്‍ മൊട്ടയടിക്കാന്‍ സംവിധായകനോ കുടുംബമോ സമ്മതിച്ചിരുന്നില്ല, എന്നാല്‍ ആ കഥാപാത്രത്തെ അങ്ങനെയല്ലാതെ കാണാന്‍ കഴിഞ്ഞില്ല: ജയസൂര്യ

ഓരോ സിനിമയുടെ കഥ കേള്‍ക്കുമ്പോഴും തന്റെ മനസില്‍ കഥാപാത്രത്തിന്റെ രൂപം തെളിയാറുണ്ടെന്ന് നടന്‍ ജയസൂര്യ. ദൈവത്തിന്റെ അനുഗ്രഹമായാണ് ഇതിനെ കാണുന്നതെന്നും താരം പറയുന്നു. കൗമുദി ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ സംസാരിച്ചത്. പ്രേതം സിനിമയ്ക്കായി മൊട്ടയടിച്ചതിനെ പിന്നിലെ കാരണത്തെ കുറിച്ചും താരം പറയുന്നു.

കങ്കാരു എന്ന ചിത്രത്തിന് ശേഷമാണ് കഥാപാത്രങ്ങളെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അതിന് മുമ്പ് ഡയലോഗ് തരുന്നു, പറയുന്നു എന്നു മാത്രം. കഥാപാത്രം സ്‌ട്രോംഗ് ആയതു കൊണ്ട് സ്വപ്നക്കൂട്, ക്ലാസ്‌മേറ്റ്‌സ് ഒക്കെ ആളുകള്‍ വിശ്വസിച്ചിട്ടുണ്ട്. ഒരു പക്ഷേ തന്റെ ഉള്ളില്‍ അക്കാലത്തെ മാറ്റം സംഭവിച്ചിട്ടുണ്ടാകാം.

കുറച്ചുടെ ഇന്റന്‍സ് ആയിട്ട് മാറ്റം തോന്നിയത് കങ്കാരു മുതലാണ്. അത് സമയം കടന്നു പോകുമ്പോള്‍ എക്‌സ്പീരിയന്‍സിലൂടെ ആര്‍ജ്ജിക്കുന്നതാവാം. എഴുതിയെഴുതി തഴക്കം വരുന്നത് പോലെ, ചെയ്തു കൊണ്ടിരിക്കുമ്പോള്‍ നമുക്ക് മനസിലാകും ചെയ്യുന്നതില്‍ എന്താണ് ശരി, എന്താണ് തെറ്റ് എന്ന്. ഒരു കഥ പറയുമ്പോള്‍ ആ കഥാപാത്രത്തിന്റെ രൂപം ഉള്ളില്‍ തെളിഞ്ഞുവരാറുണ്ട്.

അത് എങ്ങനെയാണെന്ന് അറിയില്ല. അതിനെ ദൈവാനുഗ്രഹമായിട്ടാണ് കാണുന്നത്. പ്രേതം എന്ന സിനിമയായിരുന്നു ഏറ്റവും വലിയ ചലഞ്ച്. അതില്‍ മൊട്ടയടിച്ചിരുന്നു. സംവിധായകനോ കുടുംബമോ ഒന്നും സമ്മതിച്ചിരുന്നില്ല മൊട്ടയടിക്കാന്‍. പക്ഷേ, തനിക്ക് അങ്ങനെ അല്ലാതെ അയാളെ കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല.

അയാള്‍ എന്റെ മനസില്‍ തെളിഞ്ഞ രൂപമാണ്. ഷാജി പാപ്പനാണെങ്കിലും അങ്കൂര്‍ റാവുത്തറാണെങ്കിലുമെല്ലാം മേരിക്കുട്ടി ആണെങ്കിലുമെല്ലാം മനസില്‍ രൂപം തെളിഞ്ഞിരുന്നു. പിന്നെ സംവിധായകനോട് സംസാരിക്കുമ്പോള്‍ കഥാപാത്രത്തെ കുറിച്ച് ഐഡിയ കിട്ടുമല്ലോ. ആ കഥാപാത്രത്തിലൂടെ സഞ്ചരിക്കുന്നു എന്നു മാത്രമേയുള്ളൂ എന്നാണ് ജയസൂര്യ പറയുന്നത്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി