രാവിലെ വേണുവിന്റെ ഫോണ്‍ വന്നു, ദേശീയ അവാര്‍ഡ് ഒഴികെ ബാക്കിയെല്ലാം നേടി : വേദനയോടെ ഫാസില്‍

നെടുമുടി വേണുവിന്റെ വേര്‍പാടില്‍ തന്റെ സുഹൃത്തിനെയും സഹപാഠിയെയും നഷ്ടപ്പെട്ട ദുഃഖമാണ് സംവിധായകന്‍ ഫാസിലിന്. 53 വര്‍ഷത്തെ ചങ്ങാത്തമായിരുന്നു ഇരുവരും തമ്മില്‍. ആശുപത്രിയിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം വിളിച്ചതും ഫാസിലിനെ ആയിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ.’രാവിലെ ഒരു എട്ടുമണിയോടെ ആയിരുന്നു ഫോണ്‍ വന്നത്. എന്താ വേണുവേ എന്ന് ചോദിച്ചപ്പോള്‍. ഒന്നുമില്ല കുറേ ആയില്ലേ സംസാരിച്ചിട്ട് അതു കൊണ്ട് വിളിച്ചതാണ് എന്നായിരുന്നു മറുപടി. ആശുപത്രിയിലേക്ക് പോകുന്നതിന്‌ തൊട്ടുമുമ്പായിരുന്നു ഈ വിളി. ഇന്നലെ രാത്രി അതേ നമ്പറില്‍ നിന്നും വീണ്ടും ഫോണ്‍ വന്നു. അദ്ദേഹത്തിന്റെ മകന്‍ ഉണ്ണിയായിരുന്നു. അത് അപ്പോഴാണ് അദ്ദേഹത്തിന്റെ അതീവ ഗുരുതരാവസ്ഥയെ പറ്റി അറിയുന്നത്’.

‘വ്യക്തിപരമായ വലിയ നഷ്ടമാണ് വേണുവിന്റെ വേര്‍പാട്. സിനിമയിലാണെങ്കില്‍ ഒരു നാഷണല്‍ അവാര്‍ഡ് ലഭിച്ചില്ല എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം നേടി വേണു. സോമന്‍, സുകുമാരന്‍, രതീഷ് ആ തലമുറയില്‍ തിളങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍ അവിടെയും വേണു നിറഞ്ഞു. ഇപ്പോഴത്തെ പൃഥ്വി, കുഞ്ചാക്കോ ബോബന്‍, ഫഹദ് അവര്‍ക്കൊപ്പവും ഈ തലമുറയിലും വേണു നിറഞ്ഞു നിന്നു.’ ഫാസില്‍ പറയുന്നു.

Latest Stories

പ്രണയം പൊട്ടി വിടർന്നു; ആനന്ദ് മധുസൂദനൻ- ചിന്നു ചാന്ദിനി ചിത്രം 'വിശേഷ'ത്തിലെ ഗാനം പുറത്ത്

വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിലും: അൽത്താഫ് സലിം

അവരെല്ലാവരും കൂടിച്ചേരുമ്പോഴാണ് സിനിമയുടെ മാന്ത്രികത പ്രകടമാകുന്നത്, അത് മലയാളത്തിലുണ്ട്: രാജ് ബി ഷെട്ടി

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്