'പൃഥിരാജ് എന്നെ വിളിച്ച് കാണണമെന്നും അദ്ദേഹത്തിന്റെ സിനിമയിൽ ഒരു റോൾ ചെയ്യണമെന്നും പറഞ്ഞാൽ ഞാൻ എങ്ങനെയാണ് നോ പറയുക'; ഫാസിൽ

നീണ്ട ഇടവേളയ്ക്ക് ശേഷം ഫാസിൽ സിനിമ രം​ഗത്തേയ്ക്ക് തിരിച്ച് വരവ് നടത്തിയ ചിത്രങ്ങളായിരുന്നു കുഞ്ഞാലി മരക്കാറും, ലൂസിഫറും. അഭിനയത്തിലേയ്ക്ക് താൻ എത്തിയത് കുറ്റബോധം കൊണ്ടാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഫാസിലിപ്പോൾ. മൂവി മാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിലേയ്ക്ക് പൃഥ്വിരാജിനെ ആദ്യമായി ഇന്റർവ്യൂ എടുത്തിരുന്നത് താനാണ് എന്നാൽ ആ പടം നടക്കാതെ പോയതിലുള്ള കുറ്റബോധം കൊണ്ടാണ് ലൂസിഫറിൽ അഭിനയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പൃഥ്വിരാജ് പെട്ടെന്ന് ഒരു ചോക്ലേറ്റ് ഹീറോ ആയി വരേണ്ട ആളല്ലെന്ന് തനിക്ക് നേരത്തെ തോന്നിയിരുന്നു. ചെറിയ റോളുകൾ ചെയ്ത് ചെയ്ത് മോഹൻലാൽ, രജനികാന്ത്, കമൽഹാസൻ, അമിതാബ് ബച്ചൻ എന്നിവരെ പോലെ വളരേണ്ട ആളാണെന്ന് തോന്നി. പക്ഷെ ഇന്റർവ്യൂ ചെയ്ത ആ സബ്ജക്ട് എനിക്ക് വർക്ക് ചെയ്യാൻ പറ്റിയില്ല. അന്നെനിക്ക് പൃഥ്വിരാജിനോട് കുറ്റബോധമുണ്ടാമുണ്ടായിരുന്നു. കാരണം ഇന്റർവ്യൂ ചെയ്തിട്ടും പടം എടുക്കാൻ പറ്റിയില്ലല്ലോ എന്നോർത്ത്.

ആ പൃഥിരാജ് എന്നെ വിളിച്ച് കാണണമെന്നും അദ്ദേഹത്തിന്റെ സിനിമയിൽ ഒരു റോൾ ചെയ്യണമെന്നും പറഞ്ഞാൽ താൻ എങ്ങനെയാണ് നോ പറയുക. പൃഥ്വി വന്നു ചോദിച്ചാൽ എനിക്ക് അഭിനയിക്കാതിരിക്കാൻ പറ്റില്ല . ഞാൻ അഭിനയിക്കും. അങ്ങനെ അഭിനയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ലൂസിഫറിലെ അഭിനയം കണ്ട ശേഷം പ്രിയദർശൻ വിളിച്ച കൊണ്ടാണ് താൻ കുഞ്ഞാലി മരക്കാരിൽ അഭിനയിക്കുന്നതെന്നും.

ഇപ്പോൾ ആരെങ്കിലും വന്ന് സാറേ ഒരു നല്ല വേഷമുണ്ട്, സാറിന്റെ ഒരു പതിനഞ്ച് ദിവസം വേണമെന്ന് പറഞ്ഞാൽ താൻ സമ്മതിക്കില്ലെന്നും ഫാസിൽ പറഞ്ഞു. പക്ഷെ ആ ഡയറക്ടറിന്റെ കഥയിലും പ്രസന്റേഷനിലും എനിക്ക് പുതുമ തോന്നിയാൽ താൻ അഭിനയിക്കും. ഇല്ലെങ്കിൽ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഒഴിഞ്ഞ് മാറുമെന്നും ഫാസിൽ കൂട്ടിച്ചേർത്തു

Latest Stories

വീണ്ടും ഹസ്തദാന വിവാദം; പാക് ക്യാപ്റ്റന് കൈ കൊടുക്കാതെ ഹർമൻ

കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെ നിന്നു തന്നെയാണ് ഈ ലോകകപ്പും തുടങ്ങിയിരിക്കുന്നത്: ദീപ്‌തി ശർമ

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ