'ഓള്' കരുത്തയാണ്: നടി എസ്തര്‍ അനില്‍

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് തിയേറ്ററുകളിലെത്താനുള്ള തയ്യാറെടുപ്പുകളിലാണ്. ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ അനുമോദനങ്ങളേറ്റു വാങ്ങിയ ചിത്രത്തില്‍ നായികയായെത്തുന്നത് നടി എസ്തര്‍ അനിലാണ്.

പ്രായപൂര്‍ത്തി എത്തുംമുമ്പ് കൂട്ട ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും അവളുടെ പ്രണയവും ഇതിവൃത്തമാകുന്ന ചിത്രത്തില്‍ മായ എന്ന കഥാപാത്രമായാണ് എസ്തര്‍ എത്തുന്നത്. മായയെ കുറിച്ച് നടിയുടെ വാക്കുകള്‍ ഇങ്ങനെ

“വളരെ ശക്തമായ കഥാപാത്രമാണിത്. മറ്റുള്ള താരങ്ങളുമായി കോമ്പിനേഷന്‍ സീനുകള്‍ ഒന്നുമില്ലെങ്കിലും ഒരുപാട് ഇമോഷന്‍സ് അവതരിപ്പിക്കേണ്ടി വന്നു. തുടക്കത്തില്‍ അതൊരു വെല്ലുവിളിയായി തോന്നിയെങ്കിലും പിന്നീട് പതുക്കെ ശരിയായി. മായ എന്നാണ് കഥാപാത്രത്തിന്റെ പേര്. കുടുതല്‍ വിശേഷങ്ങള്‍ സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാകും.”

കടലും കായലും കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗം, എസ്തര്‍ അനില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. കാദംബരി ശിവായ, കനി സുകൃതി, കാഞ്ചന, പി ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

കാസര്‍ഗോഡ് ജില്ലയിലെ അഴിത്തല അഴിമുഖം, മുണ്ടേമാട്, കന്നുവീട് കടപ്പുറം, ഇടയിലക്കാട്, മാടക്കാല്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. എ.വി അനൂപ് ആണ് നിര്‍മ്മാണം. കഴിഞ്ഞ വര്‍ഷത്തെ ഗോവന്‍ അന്താരാഷ്ട്ര മേളയിലെ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായിരുന്നു “ഓള്”.

Latest Stories

ഇന്ത്യയുടെ രണ്ടാം നിര ടീമിന് പോലും ലോകകപ്പ് നേടാനാകും, പക്ഷെ അവനെ ഒഴിവാക്കിയത്; തുറന്നടിച്ച് സുനിൽ ഗവാസ്‌കർ

നല്ല കവിയാണെങ്കിലും നല്ല മനുഷ്യനല്ല; ഇളയരാജ വിഷയത്തിൽ വൈരമുത്തുവിനെതിരെ ഗംഗൈ അമരൻ

'മുസ്‍ലിംങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അവനായി ലോകകപ്പിൽ കൈയടിക്കാൻ തയാറാക്കുക ആരാധകരെ, ഇപ്പോൾ ട്രോളുന്നവർ എല്ലാം അവനെ വാഴ്ത്തിപ്പാടുന്ന ദിനങ്ങൾ വരുന്നു; ഇന്ത്യൻ താരത്തെക്കുറിച്ച് വസീം ജാഫർ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍ണായകം; എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം; മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് പരിഗണിക്കും

ടർബോ ജോസ് നേരത്തെയെത്തും; റിലീസ് അപ്ഡേറ്റ്

'അവന്‍റെ തിരഞ്ഞെടുപ്പ് തിരിച്ചടിയാവും'; ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്‍റെ വെല്ലുവിളി ചൂണ്ടിക്കാട്ടി മൂഡി

തകര്‍ന്ന സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാന്‍ ഇന്ത്യയുമായുള്ള സഹകരണം ഉറപ്പാക്കും; ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങുമെന്ന് പ്രധാനമന്ത്രി ശഹബാസ് ശരീഫ്

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, ഏഷ്യന്‍ ടീം സന്തുലിതം

ബോംബ് ഭീഷണി; ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ പരീക്ഷകളടക്കം നിർത്തിവെച്ച് ഒഴിപ്പിച്ചു, പരിശോധന തുടരുന്നു