'പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടരെ ഞാൻ ഉള്ളുകൊണ്ട് ചേർത്തുപിടിക്കുന്നു'; അനുശോചനവുമായി ദുൽഖർ സൽമാൻ

വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ അനുശോചനവുമായി ദുൽഖർ സൽമാൻ. ഐക്യദാർഢ്യത്തിന്റെയും ധീരതയുടെയും അർപണബോധത്തിന്റെയും അവിശ്വസനീയമായ കാഴ്ചകളാണ് വയനാട്ടിൽ കണ്ടുകൊണ്ടിരിക്കുന്നതെന്നും, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടരെ താൻ ഉള്ളുകൊണ്ട് ചേർത്തുപിടിക്കുന്നുവെന്നും ദുൽഖർ കുറിച്ചു.

“ഐക്യദാർഢ്യത്തിന്റെയും ധീരതയുടെയും അർപണബോധത്തിന്റെയും അവിശ്വസനീയമായ കാഴ്ചകളാണ് വയനാട്ടിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടരെ ഞാൻ ഉള്ളുകൊണ്ട് ചേർത്തുപിടിക്കുന്നു. ദൈവം നിങ്ങളുടെ വേദന ശമിപ്പിക്കട്ടെ.

സൈനിക ഉദ്യോഗസ്ഥർക്കും പ്രാദേശികതലത്തിൽ രക്ഷാപ്രവർത്തനത്തിനായെത്തുന്ന സന്നദ്ധപ്രവർത്തകർക്കും സഹായിക്കാൻ കരങ്ങൾ നീട്ടുന്ന ഓരോരുത്തർക്കും ബിഗ് സല്യൂട്ട്.” എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ദുൽഖർ പറഞ്ഞത്.” ദുൽഖർ കുറിച്ചു.

ഉരുൾപൊട്ടലിനെ തുടർന്ന് 225 പേരെ കാണാതായിട്ടുണ്ടെന്ന് റവന്യൂ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. 3069 ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. മുണ്ടക്കൈയിൽ പെയ്യുന്ന കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുന്നുണ്ട്.

Latest Stories

നിപ, മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം; പൂനെയില്‍ നിന്നുള്ള സ്ഥിരീകരണത്തിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടി, നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

IND VS ENG: എന്റെ... എന്റെ... എന്ന് മാത്രമാണ് എപ്പോഴും അവന്റെ ചിന്ത, അതിനാൽ ഈ കളിയിലും അവനിൽനിന്ന് പിഴവുകൾ പ്രതീക്ഷിക്കാം; ഇന്ത്യൻ താരത്തെ കുറിച്ച് സങ്കക്കാര

പോക്സോ കേസ് പ്രതിയെ പുതിയ പടത്തിൽ നൃത്തസംവിധായകനാക്കി, നയൻതാരയ്ക്കും വിഘ്നേഷ് ശിവനും രൂക്ഷവിമർശനം, പ്രതികരിച്ച് ​ഗായിക ചിന്മയിയും

കോട്ടയം മെഡിക്കൽ കോളേജ് അപകടം; പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിയുടെ സുരക്ഷ കൂട്ടി

സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുന്നു; ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു

കേരളത്തിന് അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി; ഇന്നും നാളെയും ഏരിയ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവുമായി കെഎസ്‌കെടിയു

എന്ത് തോന്ന്യാസം കാണിച്ചാലും മലയാളികൾ അത് ഏറ്റെടുക്കും, പെൺസുഹൃത്തിനെ വിവാഹം ചെയ്ത വീഡിയോയിൽ വിശദീകരണവുമായി നടി പ്രാർത്ഥന

'ബിന്ദുവിന്റെ മരണം കൊലപാതകം, ആരോഗ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല'; സണ്ണി ജോസഫ്

'തിരച്ചില്‍ നിര്‍ത്താന്‍ പറഞ്ഞിട്ടില്ല, ജെസിബി കൊണ്ടുവന്ന് പരിശോധിക്കണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്'; പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് മന്ത്രി വി എന്‍ വാസവന്‍