യമണ്ടന്‍ ടീമിനൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ സ്വന്തം വീട്ടില്‍ വന്ന ഒരു അനുഭവമായിരുന്നു: ദുല്‍ഖര്‍ സല്‍മാന്‍

നീണ്ട ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ദു്ല്‍ഖറിന്റെ തിരിച്ചുവരവ് ഗംഭീരമായെന്ന് തന്നെയാണ് ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീമിന്റേതാണ് തിരക്കഥ. ലല്ലു എന്ന തനിനാടന്‍ കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. യമണ്ടന്‍ ടീമിനൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ സ്വന്തം വീട്ടിലേക്ക് വന്ന ഫീലായിരുന്നു തനിക്കെന്ന് പറയുകയാണ് ദുല്‍ഖര്‍. വിഷ്ണുവും ബിബിനുമൊപ്പം മനോരമയുടെ പ്രത്യേക ചാറ്റ് ഷോയിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

“ഒരു നീണ്ട ഗ്യാപ്പിനു ശേഷം നാട്ടിലേക്ക് ഒരു വെക്കേഷന് വന്ന പോലത്തെ ഒരു ഫീല്‍ ആയിരുന്നു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ പോലത്തെ വലിയ ബഹളങ്ങളൊന്നുമില്ലാതെ വന്ന് സൂപ്പര്‍ ഹിറ്റായ സിനിമകള്‍ ചെയ്ത ആളുകളല്ലേ. അതുകൊണ്ട് നിങ്ങള്‍ പുതിയതാണെന്ന പേടിയൊന്നും എനിക്കില്ലായിരുന്നു. നിങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ സ്വന്തം വീട്ടില്‍ വന്ന ഒരു ഫീലായിരുന്നു എനിക്ക്. നല്ല എനര്‍ജിയുള്ള സെറ്റായിരുന്നു. പിന്നെ ഇതിലെ കഥാപാത്രത്തെപ്പറ്റി നിങ്ങളുടെ മനസ്സില്‍ നല്ല ക്ലിയറായിട്ടുള്ള ധാരണയുള്ളതുകൊണ്ട് എനിക്കതിനെക്കുറിച്ച് ടെന്‍ഷനില്ലായിരുന്നു.” ദുല്‍ഖര്‍ പറഞ്ഞു.

നവാഗതനായ ബി സി നൗഫലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെര്‍ടെയ്‌നര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നാദിര്‍ഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത് പി സുകുമാര്‍ ആണ്.

Latest Stories

റെയ്‌സിയെ 12 മണിക്കൂര്‍ നടത്തിയ തിരച്ചിലിലും കണ്ടെത്താനായിട്ടില്ല; അയത്തുള്ള അടിയന്തര യോഗം വിളിച്ചു; ആശങ്ക അറിയിച്ച് പ്രധാനമന്ത്രി മോദി

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ