ഇന്നയാളുടെ മോനാണ്, ഇവനെ കൊണ്ടാന്നും ഇത് പറ്റില്ല എന്നൊക്ക പറഞ്ഞ് ചുമ്മാ ചീത്ത വിളിച്ചു, ഞാനാണെങ്കില്‍ ആകെ വിയർത്തു കുളിച്ചു; അനുഭവം പങ്കുവെച്ച് ദുല്‍ഖര്‍

ദുല്‍ഖറിന്റെ മലയാള അരങ്ങേറ്റ ചിത്രമായിരുന്നു സെക്കന്‍ഡ് ഷോ. ഇപ്പോഴിതാ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്‍. ഒരു സീന്‍ ശ്രീനാഥ് മനഃപൂര്‍വം തന്നെ കൊണ്ട് വീണ്ടും വീണ്ടും ചെയ്യിച്ചതിനെ കുറിച്ചാണ് ദുല്‍ഖര്‍ പറയുന്നത്.
‘ കോഴിക്കോട് ഭാഗത്താണ് ഷൂട്ട്. ഒരു ചായക്കടയിലോ മറ്റോ ഇരുന്നുള്ള സീന്‍. ഭയങ്കര ക്രൗഡുണ്ട്. ഞാന്‍ ആരാണെന്നൊന്നും അവര്‍ക്ക് അറിയില്ല. പക്ഷേ ഒരു സിനിമാ ഷൂട്ടിംഗ് നടക്കുന്നതു കൊണ്ടാവാം ആളുകള്‍ കൂടിയിട്ടുണ്ട്. ഒരു ചെറിയ ടൗണ്‍ ആണ്. ഷൂട്ട് തുടങ്ങിയതോടെ വെറുതെ ആളുകള്‍ നമ്മളെ കളിയാക്കാനും വഴക്കു പറയാനുമൊക്കെ തുടങ്ങി. ഇന്നയാളുടെ മോനാണ്, നിന്നെക്കൊണ്ടൊന്നും പറ്റില്ലെടാ എന്നൊക്കെ പറഞ്ഞ് ചുമ്മാ വഴക്കു പറയുകയാണ്

ശ്രീനാഥ് ഒരു 40 ടേക്ക് ആവുന്നതു വരെ കട്ട് പറയുന്നില്ല. വണ്‍സ് മോര്‍ എന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ്. എനിക്ക് ആണെങ്കില്‍ ഒന്നും മനസിലാകുന്നില്ല. ഞാന്‍ വിയര്‍ത്ത് കുളിച്ച്, ഇത് എന്നെ കൊണ്ട് പറ്റാത്ത പണിയായിരിക്കുമെന്നും ഞാന്‍ അത്രയും മോശം ആക്ടറായിരിക്കും എന്നൊക്കെ ഉറപ്പിച്ച് തകര്‍ന്ന് ഇരിക്കുകയാണ്. എന്തായിരുന്നു ലാസ്റ്റ് ടേക്കിലെ പ്രശ്നമെന്ന് ഒടുവില്‍ ഞാന്‍ ശ്രീനാഥിനോട് ചോദിച്ചു. ഏയ് അതൊന്നും ഇല്ല, നിന്റെ ഈ പേടി മാറട്ടെ എന്ന് കരുതി ചെയ്തതാണെന്ന് പറഞ്ഞു.

കുറുപ്പിന്റെ സെറ്റില്‍ വെച്ച് അങ്ങനെ എന്തെങ്കിലും ചെയ്യിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.

Latest Stories

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി