ജീവിതത്തിലെ മറക്കാനാവാത്ത ഓണസമ്മാനം തന്നിട്ടാണ് അച്ഛൻ ഞങ്ങളെ വിട്ടു പോയത്: ദിവ്യ ഉണ്ണി

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. അമേരിക്കയിൽ സ്ഥിര താമസമാക്കിയ ദിവ്യ തന്റെ ഓണക്കാല ഓർമകളെ കുറിച്ച് പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ഓണക്കാല വിശേഷങ്ങൾ പങ്കുവച്ചത്.

തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഓണത്തെ കുറിച്ചും ഓണസമ്മനത്തെ കുറിച്ചുമെല്ലാം ദിവ്യ സംസാരിക്കുന്നുണ്ട്. ഒരുപാട് വർഷങ്ങൾക്കുശേഷം രണ്ടു വർഷം മുൻപ് അച്ഛനും അമ്മയ്ക്കും ഒപ്പം ഓണം ആഘോഷിക്കാൻ കഴിഞ്ഞതാണ് തന്റെ ഏറ്റവും നല്ല ഓണം ഓർമയെന്നാണ് ദിവ്യ പറയുന്നത്.

‘രണ്ടു വർഷം മുമ്പ് തന്റെ ഇളയ മകളെ പ്രസവിച്ചിരിക്കുന്ന സമയത്ത് കുഞ്ഞിനെ കാണാനായി അച്ഛനും അമ്മയും വന്നു. കോവിഡ് ആയതുകൊണ്ട് അവർക്ക് നാട്ടിലേക്ക് തിരിച്ചു പോകാൻ പറ്റിയില്ല. അങ്ങനെ കുറച്ചുനാൾ ഇവിടെ താമസിക്കേണ്ടി വന്നു. അങ്ങനെ ഒരുപാട് വർഷത്തിനുശേഷം അവർക്കൊപ്പം ഓണം ആഘോഷിക്കാനും ഒന്നിച്ചിരുന്ന് സദ്യ കഴിക്കാനും ഭാഗ്യമുണ്ടായി.

ജീവിതത്തിൽ മറക്കാനാവാത്ത ആ ഓണസമ്മാനം നൽകിയിട്ടാണ് കഴിഞ്ഞ വർഷം അച്ഛൻ തങ്ങളെ വിട്ടുപോയതെന്നും ദിവ്യ ഉണ്ണി പറഞ്ഞു. ഏകദേശം രണ്ട് മൂന്ന് മാസം നീളുന്ന ഓണാഘോഷമാണ് അമേരിക്കയിൽ ഉണ്ടാവാറുള്ളതെന്നും ദിവ്യ പറയുന്നു. അമ്പലങ്ങളുടെയും അസോസിയേഷനുകളുടെയും സംഘടനകളുടെയുമൊക്കെ ഭാ​ഗമായണ് ആഘോഷമുണ്ടാവുകയെന്നും അവർ കൂട്ടിച്ചേർത്തു.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്