'മമ്മൂക്ക രണ്ടു ദിവസം എടുത്താണ് മദ്രാസില്‍ വെച്ച് ആ പാട്ട് പാടിയത്'; ഹിറ്റ് ഗാനത്തെ കുറിച്ച് സംവിധായകന്‍ വി.എം വിനു

മമ്മൂട്ടി സിനിമയില്‍ ആദ്യമായി പാടിയ അനുഭവം പങ്കുവച്ച് സംവിധായകന്‍ വി.എം വിനു. 1999ല്‍ പുറത്തിറങ്ങിയ പല്ലാവൂര്‍ ദേവനാരായണന്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി പാടിയത്. വളരെ കഷ്ടപ്പെട്ടാണ് മമ്മൂക്കയെ കൊണ്ട് പാട്ട് പാടിപ്പിച്ചതെന്നും വിനു തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

മമ്മൂട്ടിയെ കൊണ്ട് ഒരു പാട്ട് പാടിപ്പിക്കണമെന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഇത് ഞാന്‍ ചിത്രത്തിലെ സംഗീത സംവിധായകനായിരുന്ന രവീന്ദ്രന്‍ മഷിനോടും ഗിരീഷ് പുത്തഞ്ചേരിയോടും പറഞ്ഞിരുന്നു. എല്ലാവര്‍ക്കും അത് വലിയ താല്‍പര്യമായിരുന്നു. മദ്രാസില്‍ വച്ചാണ് മമ്മൂട്ടിയോട് സിനിമയില്‍ പാടണം എന്ന കാര്യം പറയുന്നത്.

അന്ന് അദ്ദേഹം അവിടെയാണ് താമസിക്കുന്നത്. കേട്ടപ്പോള്‍ തന്നെ നടക്കില്ലെന്ന് പറഞ്ഞു. താന്‍ പാടില്ലെന്നും വേണ്ടാത്ത കാര്യത്തിന് നില്‍ക്കരുതെന്നും മമ്മൂട്ടി പറഞ്ഞു. എന്നാല്‍ തങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ മനസില്ലാ മനസോടെ പാടാം എന്ന് സമ്മതിച്ചു. അന്ന് മദ്രാസില്‍ വച്ച് തന്നെ അദ്ദേഹത്തിനെ കൊണ്ട് പാട്ട് പാടിപ്പിക്കുകയും ചെയ്തു.

രണ്ട് ദിവസം എടുത്താണ് ആ പാട്ട് മമ്മൂക്ക പാടുന്നത്. നല്ല രസമായിട്ടായിരുന്നു പാടിയത്. മമ്മൂക്ക തന്നെ രവിയേട്ടനോട് ഒന്നും കൂടി പാട്ട് എടുക്കാന്‍ പറയുകയായിരുന്നു. ആ സിനിമയിലെ ഏറ്റവും ഹിറ്റ് പാട്ടായിരുന്നു അത് എന്ന് സംവിധായകന്‍ പറയുന്നു. “”പൊലിയോ പൊലി”” എന്ന് തുടങ്ങുന്ന ഗാനമായിരുന്നു മമ്മൂക്ക പാടിയത്.

Latest Stories

നിറവയറുമായി ദീപിക, കൈപിടിച്ച് രണ്‍വീര്‍; വോട്ട് ചെയ്യാനെത്തി ബോളിവുഡ് താരങ്ങള്‍

ജലഗതാഗത വകുപ്പും ഡിജിറ്റലാകുന്നു; ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ പുറത്തിറക്കാന്‍ പദ്ധതി

സിസിഎല്ലിന്റെ പേരിൽ ലാലേട്ടനെ ട്രോൾ ചെയ്യാൻ പാടില്ല, മറ്റ് സൂപ്പർസ്റ്റാറുകൾ ബാറ്റ് ചെയ്യാനിറങ്ങിയാൽ ആറ് ബോളും സിക്‌സ് അടിക്കുമെന്നാണ് ആരാധകർ കരുതുന്നത്: ആസിഫ് അലി

ടി20 ലോകകപ്പ് ക്രിക്കറ്റില്‍ വിദേശ ടീമിനെ സ്‌പോണ്‍സര്‍ ചെയ്ത് കര്‍ണാടകയിലെ പാല്‍ സൊസൈറ്റി; ചരിത്ര നീക്കവുമായി 'നന്ദിനി'

സെക്ഷ്വല്‍ വൈകൃതങ്ങള്‍ മാത്രം കമന്റ് ഇടുന്ന മലയാളികള്‍, യദു എത്രയോ ഭേദം..; വധഭീഷണിയും അസഭ്യവര്‍ഷവും നേരിടുന്നുവെന്ന് റോഷ്‌ന

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി ജോജു ജോർജ്; അനുരാഗ് കശ്യപ് ചിത്രത്തിൽ നായകനായി ബോബി ഡിയോൾ

ഐപിഎല്‍ 2024: പ്ലേഓഫ് മത്സരങ്ങള്‍ മഴ മുടക്കിയാല്‍ എന്ത് സംഭവിക്കും?, എല്ലാ മത്സരങ്ങള്‍ക്കും റിസര്‍വ് ഡേ ഉണ്ടോ? അറിയേണ്ടതെല്ലാം

സൈനികന്റെ പെന്‍ഷന് വേണ്ടി മകള്‍ മരണ വിവരം പുറത്തുവിട്ടില്ല; മൃതദേഹം സൂക്ഷിച്ചത് 50 വര്‍ഷം

ഞാൻ പറയുന്നത് മണ്ടത്തരം ആണെന്ന് തോന്നാം, എന്നാൽ ആ ഒറ്റ കാരണം കൊണ്ടാണ് ഞങ്ങൾ കിരീടം നേടാതെ പോയത്; തുറന്നടിച്ച് ബാഴ്സ പരിശീലകൻ

പെരുമ്പാവൂർ ജിഷ വധക്കേസ്: അമീറുൾ ഇസ്ലാമിൻ്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി