ഇത് സാങ്കല്‍പ്പികം മാത്രം ‘ഹിന്ദുദൈവങ്ങളെ അപമാനിച്ചു’; മാപ്പ് പറഞ്ഞ് താണ്ഡവിന്റെ അണിയറ പ്രവര്‍ത്തകര്‍

ആമസോണ്‍ പ്രൈമിലെ താണ്ഡവ് സീരീസിനെതിരെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന വലിയ ആരോപണമുയർന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ  മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ആമസോണ്‍ പ്രൈമിലെ താണ്ഡവ് സീരീസിന്റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും.

സീരീസിന്റെ സംവിധായകന്‍ അലി അബ്ബാസ് സഫറാണ് തന്റെ ട്വിറ്ററിലൂടെ ക്ഷമ പറഞ്ഞുള്ള കുറിപ്പ് പങ്കുവെച്ചത്. താണ്ഡവ് എന്നുള്ളത് തികച്ചും സാങ്കല്‍പ്പികമായ ഒരു കലാസൃഷ്ടി മാത്രമാണ്.  അണിയറ പ്രവര്‍ത്തകരോ അഭിനേതാക്കളോ  ഒരു മതത്തേയോ, വിശ്വാസങ്ങളെയോ അപമാനിക്കാന്‍ ആഗ്രഹമില്ലെന്നാണ് ട്വീറ്റില്‍ പറയുന്നത്.

സീരീസിലെ ചില ഭാഗങ്ങള്‍ യഥാര്‍ത്ഥ ജീവിതവുമായി സാദൃശ്യം തോന്നിയെങ്കില്‍ അത് തികച്ചും യാദൃച്ഛികം മാത്രമാണ്. പ്രേക്ഷകര്‍ പറഞ്ഞ പ്രശ്‌നങ്ങളെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. സീരീസ് കാരണം ആരുടെയെങ്കിലും വികാരങ്ങളും വിശ്വാസങ്ങളും വ്രണപ്പെട്ടുവെങ്കില്‍ ക്ഷമ ചോദിക്കുന്നു. അണിയറ പ്രവര്‍ത്തകര്‍

താണ്ഡവിനെതിരെ ബിജെപി കേന്ദ്ര വാര്‍ത്താപ്രക്ഷേപണ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈം പുതിയ വെബ് സീരീസ് ആയ താണ്ഡവ് പുറത്തുവിട്ടത്.

Latest Stories

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം