'ആ സിനിമ എടുക്കുന്നതില്‍ പലരും നിരുത്സാഹപ്പെടുത്തി'; മോഹന്‍ലാലിന് ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രത്തെ കുറിച്ച് രഞ്ജിത്ത്

മോഹന്‍ലാലിന് ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമയെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ രഞ്ജിത്ത്. “പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്ന്റ് ആണ്” മോഹന്‍ലാലിന് ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രം. ആ സിനിമ എടുക്കുന്നതില്‍ നിന്നും പലരും തന്നെ നിരുത്സാഹപ്പെടുത്തിയിരുന്നതായി രഞ്ജിത്ത് പറഞ്ഞു.

ആളുകളെ പറ്റിക്കുന്ന തരത്തിലുള്ള കുറേ മാടമ്പി സിനിമകള്‍ എടുത്തിട്ടുണ്ടെന്ന് സംവിധായകന്‍ തുറന്നുപറഞ്ഞു. “നരസിംഹം” പോലുള്ള സിനിമകള്‍ എഴുതിയാല്‍ പോരെയെന്നും തന്നോട് പലരും ചോദിച്ചിട്ടുണ്ടെന്നും എന്നാല്‍ സംതൃപ്തിയുണ്ടാക്കുന്നത് ചെയ്യണ്ടേയെന്നും രഞ്ജിത്ത് മാതൃഭൂമി അക്ഷരോത്സവത്തിനിടെ പറഞ്ഞു.

മമ്മൂട്ടി നായകനായി 2010 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്. ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രിയാമണി നായികായായ ചിത്രത്തില്‍ ഖുശ്ബു, സിദ്ദിഖ്, ഇന്നസെന്റ്, മാസ്റ്റര്‍ ഗണപതി, രാമു, ടി.ജി.രവി, ഇടവേള ബാബു, ജയരാജ് വാര്യര്‍ ,ടിനി ടോം,ജഗതി ശ്രീകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്